ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ൽ ത്രി​ദി​ന സി​നി​മാ ശി​ല്​പ​ശാ​ല
Tuesday, September 17, 2019 10:31 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂളിൽ നാളെ മുതൽ 21 വരെ ദൃ​ശ്യം 2019 എ​ന്ന​പേ​രി​ൽ ത്രി​ദി​ന ച​ല​ച്ചി​ത്ര ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. സി​നി​മാ നി​ർ​മാ​ണ​ത്തി​ന്‍റെ സ​മ​ഗ്ര മേ​ഖ​ല​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ശി​ല്പ​ശാ​ല​യി​ൽ തി​ര​ക്ക​ഥാ ര​ച​ന, കാ​മ​റ ടെ​ക്നോ​ള​ജി, ഷൂ​ട്ടിം​ഗ് ടെ​ക്നി​ക്സ്, എ​ഡി​റ്റിം​ഗ്, ഡ​ബ്ബിം​ഗ് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സ് ന​യി​ക്കും. മൂ​ന്നു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ്ര​സ്വ​ സി​നി​മ ത​യാ​റാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. തെര ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​പ്പ​തു​പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. നാളെ ​രാ​വി​ലെ 9.45ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി​ക്കു​ട്ടി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷേ​ർ​ലി ജോ​ണ്‍ വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ശി​ല്പ​ശാ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ്സ​ണ്‍ ജോ​സ് സ്വാ​ഗ​ത​വും സി​സ്റ്റ​ർ റാ​ണി എ​സ്എ​ബി​എ​സ് ന​ന്ദി​യും പ​റ​യും.