ടെ​ണ്ട​ർ ക്ഷ​ണി​ച്ചു
Wednesday, September 18, 2019 11:11 PM IST
ഇ​ടു​ക്കി: ഐ​ടി​ഡി​പി​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലു​ള്ള വി​വി​ധ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലേ​ക്കാ​യി ര​ണ്ട് ത​ട്ട് ഇ​ല​യോ​ടു​കൂ​ടി​യ​തും റ​ബ​ർ ബോ​ർ​ഡി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സൃ​ത​വു​മാ​യ ആ​ർ​ആ​ർ​ഐ​ഐ 430 ന​ല്ല​യി​നം 8000 കൂ​ട തൈ​ക​ൾ വി​ത​ര​ണ​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള ഗ​വ. അം​ഗീ​കൃ​ത ന​ഴ്സ​റി​ക​ളി​ൽ നി​ന്നും ടെ​ണ്ട​റു​ക​ൾ ക്ഷ​ണി​ച്ചു. സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ൾ ടെ​ണ്ട​റി​ന് ബാ​ധ​ക​മാ​യി​രി​ക്കും. ടെ​ണ്ട​ർ ഫോ​റ​ത്തി​ന്‍റെ വി​ല 1000 രൂ​പ​യും ജി​എ​സ്ടി​യും ഇ​എം​ഡി 5000 രൂ​പ​യും (ചെ​ക്ക്) ആ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ന്പാ​യി മു​ദ്ര​വ​ച്ച ടെ​ണ്ട​റു​ക​ൾ ഇ​എം​ഡി സ​ഹി​തം ഇ​ടു​ക്കി ഐ​ടി​ഡി​പി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ടെ​ണ്ട​ർ​ഫോ​റം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് 12 മ​ണി​വ​രെ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍ 04862 222399.