സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം: കി​സാ​ൻ സ​ഭ
Wednesday, September 18, 2019 11:17 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ലെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്ത​ര​വി​ൽ ഉ​ൾ​പെ​ട്ട ആ​ന​വി​ലാ​സം വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്ക​ണം. ഉ​ത്ത​ര​വു​പ്ര​കാ​രം അ​ന​ധി​കൃ​ത നി​ർ​മാ​ണം ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​മ​യ്ക്ക് മ​റ്റൊ​രു സ്ഥ​ല​ത്തും ഭൂ​മി​യി​ല്ലെ​ന്നു തെ​ളി​യി​ക്ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​രാ​ളു​ടെ കൈ​വ​ശ​മു​ള്ള നാ​ലേ​ക്ക​ർ ഭൂ​മി​ക്കു​വ​രെ പ​ട്ട​യം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​പ്പോ​ൾ പു​തി​യ ഉ​ത്ത​ര​വ് ഇ​തി​നു വി​രു​ദ്ധ​മാ​ണ്. കൂ​ടാ​തെ വീ​ടു​നി​ർ​മാ​ണ​ത്തി​നു പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു അ​നു​മ​തി ന​ൽ​കു​ന്പോ​ൾ എ​ന്ത് ആ​വ​ശ്യ​ത്തി​നു ന​ൽ​കി​യ പ​ട്ട​യ​മാ​ണെ​ന്നു രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും പി​ൻ​വ​ലി​ക്ക​ണം. എ​ട്ടു വി​ല്ലേ​ജു​ക​ൾ എ​ന്നു പ​രാ​മ​ർ​ശി​ച്ച​ശേ​ഷം ജി​ല്ല​യൊ​ട്ടാ​കെ നി​യ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്താ​നു​ള്ള നീ​ക്കം ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും മാ​ത്യു വ​ർ​ഗീ​സ് ആ​രോ​പി​ച്ചു. ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്പോ​ൾ നി​ർ​മാ​ണ​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​ക​ണം.

കാ​ർ​ഷി​ക ക​ടാ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മോ​റ​ട്ടോ​റി​യ​ത്തി​ന്‍റെ കാ​ല​യ​ള​വി​ലെ പ​ലി​ശ സ​ർ​ക്കാ​ർ അ​ട​ച്ചെ​ങ്കി​ൽ​മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ക​യു​ള്ളൂ. 2017 മു​ത​ൽ ’19 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ പ​ലി​ശ എ​ഴു​തി​ത്ത​ള്ള​ണം. ക​മ്മീ​ഷ​നി​ൽ അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ക​ടാ​ശ്വാ​സ​ത്തി​ന്‍റെ ഗു​ണം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​ൻ വൈ​കും. അ​പേ​ക്ഷ​ക​ൾ വേ​ഗം തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ടി.​സി. കു​ര്യ​ൻ, വി​ജി ചാ​ക്കോ, കെ.​എ​സ്. രാ​ജ​ൻ, ഇ.​എ. റ​ഷീ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.