താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം
Wednesday, September 18, 2019 11:22 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി. മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും താ​ലൂ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​രും​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

താ​ലൂ​ക്കി​ലെ വി​വി​ധ റേ​ഷ​ൻ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ജ്യോ​തി സൂ​പ്പ​ർ ബ​സാ​ർ, ആ​ശീ​ർ​വാ​ദ് തിയ​റ്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള സ​ൗക​ര്യം ല​ദ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

കെഎ​സ്ആ​ർ​ടി​സി​യി​ലെ പ്ലം​ബിം​ഗ്, വ​യ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ബ​സ് സ്റ്റാ​ൻ​ഡ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​യ്ക്ക് മാ​റ്റു​ന്ന​താ​ണെ​ന്നും ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. ത​ഹ​സി​ൽ​ദാ​ർ ടി.​പി.​രാ​ജേ​ന്ദ്ര​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.