വ​ണ്ണ​പ്പു​റ​ത്തി​നു സ്വ​പ്നസാ​ഫ​ല്യം! ഇ​നി നെ​ഞ്ചി​ലെ തീ​യും അ​ണ​യും; ഫ​യ​ർ സ്റ്റേ​ഷ​ൻ വി​ളി​പ്പാ​ട​ക​ലെ
Wednesday, September 18, 2019 11:22 PM IST
വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ നീ​ണ്ട നാ​ള​ത്തെ ആ​വ​ശ്യം സ​ഫ​ല​മാ​കു​ന്നു. സം​സ്ഥാ​ന​ത്ത് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന 31 അ​ഗ്നി ര​ക്ഷാ നി​ല​യ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ വ​ണ്ണ​പ്പു​റ​ത്താ​ണ് ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. വ​ണ്ണ​പ്പു​റ​ത്തി​നും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​പ​ക​ട​മു​ണ്ടാ​യാ​ൽ തൊ​ടു​പു​ഴ​യി​ൽ നി​ന്നോ ക​ലൂ​ർ​ക്കാ​ടു നി​ന്നോ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി അ​ഗ്നി​ശ​മ​ന സേ​ന ഓ​ടി​യെ​ത്തേ​ണ്ട ദു​ര​വ​സ്ഥ​യ്ക്കാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള റോ​ഡി​ൽ കൊ​ടും​വ​ള​വു​ക​ളും കു​ത്തി​റ​ക്ക​വും ക​യ​റ്റ​വും വീ​തി​ക്കു​റ​വു​മു​ള്ള​തി​നാ​ൽ നി​ര​ന്ത​രം വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. ആ​ല​പ്പു​ഴ - മ​ധു​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളും മ​റ്റു ചെ​റു​വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യാ​ൽ തൊ​ടു​പു​ഴ​യി​ൽനി​ന്നു വാ​ഹ​നം 22 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചെ​ത്താ​ൻ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ള​മെ​ടു​ക്കും.

മു​ണ്ട​ൻ​മു​ടി​യി​ലോ മു​ള്ള​രി​ങ്ങാ​ട്ടോ അ​പ​ക​ട​മു​ണ്ടാ​യാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​കും സ്ഥ​ല​ത്തെ​ത്താ​നാ​കു​ക. തീ​പി​ടിത്ത​മു​ണ്ടാ​യാ​ൽ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​നം സ്ഥ​ല​ത്ത് എ​ത്തു​ന്പോ​ഴേ​ക്കും തീ ​ക​ത്തി​യ​മ​ർ​ന്നി​രി​ക്കും. ഇ​തു മൂ​ലം അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കാ​ളി​യാ​ർ പു​ഴ​യി​ലും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ണ്ട്.

കൂ​ടാ​തെ തൊ​മ്മ​ൻ​കു​ത്ത്, മീ​നു​ളി​യാ​ൻ​പാ​റ, നാ​ക്ക​യം​കു​ത്ത്, ആ​ന​യാ​ടി​ക്കു​ത്ത്, കാ​റ്റാ​ടി​ക്ക​ട​വ്, കോ​ട്ട​പ്പാ​റ, തു​ട​ങ്ങി നി​ര​വ​ധി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ലും സ​മീ​പ പ്ര​ദേ​ശ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ല്ലാ​ത്ത​തു​മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കാ​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ തൊ​ടു​പു​ഴ​യി​ലെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ നേ​ര​ത്തെ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ക്കും

വ​ണ്ണ​പ്പു​റ​ത്ത് ഫ​യ​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ലാ ര​മേ​ശ് അ​റി​യി​ച്ചു. ഇ​വി​ടെ ഫ​യ​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. സ്ഥ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രു​മാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കുമെന്നും പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് അറിയിച്ചു.