പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം​ചെ​യ്തു
Thursday, September 19, 2019 10:03 PM IST
ഇ​ടു​ക്കി: ന​ബാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൽ​പാ​റ, പാ​ൽ​ക്കു​ളം വാ​ലി ഫാ​ർ​മേ​ഴ്സ് ക്ല​ബ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ പ​ച്ച​ക്ക​റി വി​ത്തു​വി​ത​ര​ണം ന​ട​ത്തി. അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ​മാ​ഹ​രി​ച്ച​തും ച​ന്ത​യി​ൽ​നി​ന്ന് വാ​ങ്ങി​ച്ച​തു​മാ​യി 12 ഇ​നം വി​ത്തു​ക​ളാ​ണ് ആ​ൽ​പാ​റ പ്ര​ദേ​ശ​ത്തു​ള്ള നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. അം​ഗ​ങ്ങ​ൾ​ക്ക് വ​ള​വും സൗ​ജ​ന്യ​മാ​യി ന​ൽ​കി. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം വാ​ഴ​വി​ത്തു​ക​ളും മി​ത​മാ​യ നി​ര​ക്കി​ൽ എ​ത്തി​ച്ചു​ന​ൽ​കി. വി​ത്തു​വി​ത​ര​ണം ര​ക്ഷാ​ധി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ചീ​ഫ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യിം​സ് വാ​ച്ചാ​പ​റ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യി കൂ​ന​മ്മാ​ക്ക​ൽ, അ​ന്ന​ക്കു​ട്ടി വെ​ള്ള​ക്ക​ട, സ്റ്റീ​ഫ​ൻ മ്യാ​ലി​പു​ത്ത​ൻ​പു​ര, സോ​ജ​ൻ വാ​ട്ട​പ്പി​ള്ളി, ഷാ​ജ​ൻ ക​ല്ലൂ​ർ​തൊ​ട്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.