മ​ന്ത്രി​യും എം​എ​ൽ​എ​യും ഇ​ട​പെ​ട്ടി​ട്ടും ന​ട​പ​ടി​യൊ​ന്നു​മാ​യി​ല്ല
Thursday, September 19, 2019 10:03 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കൊ​ല്ലം - ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ പു​ല്ലു​പാ​റ​യി​ലെ ചെ​ക്ക് പോ​സ്റ്റ് നി​ല​നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. ജി​ല്ല​യി​ലെ മ​ന്ത്രി എം.​എം. മ​ണി​യും സ്ഥ​ലം എം​എ​ൽ​എ ഇ.​എ​സ്. ബി​ജി​മോ​ളും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
വ​നം​വ​കു​പ്പി​ൽ നി​ന്നു​മാ​ണ് പു​ല്ലു​പാ​റ​യി​ലെ ചെ​ക്കു​പോ​സ്റ്റ് നി​ർ​ത്ത​ലാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഡി​എ​ഫ്ഒ വ​ഴി​യാ​യി​രു​ന്നു ഉ​ത്ത​ര​വി​ന്‍റെ കോ​പ്പി ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മു​റി​ഞ്ഞ​പു​ഴ​യി​ലെ ഓ​ഫീ​സി​ലെ​ത്തി​യ​ത്. ചെ​ക്കു​പോ​സ്റ്റ് മാ​റ്റു​ന്ന വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തു​ക​യും ഇ​വി​ടെ​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മാ​റ്റു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​വു​മാ​യെ​ത്തി സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ സ​മ്മ​തി​ച്ചി​ല്ല. ഇ​ന്ന​ലെ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക് ഇ​വി​ടെ എ​ത്തി​യി​ല്ല. രാ​വും പ​ക​ലും ചെ​ക്കു​പോ​സ്റ്റ് ഉ​യ​ർ​ന്നു​ത​ന്നെ കി​ട​ന്നു. പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ പാ​ലാ​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​യി​രി​ക്കു​ക​യാ​ണ്.
ഇ​തി​നി​ടെ വ​നം മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത​യി​ലെ ചെ​ക്കു​പോ​സ്റ്റു​ക​ൾ മാ​റ്റാ​നാണ് വ​നം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് എ​ട്ടു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പു​ല്ലു​പാ​റ​യി​ൽ ഓ​ഫീ​സ് നി​ർ​മി​ച്ച​ത്. ഇ​വി​ടെ മൂ​ന്നു ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മൂ​ഹ്യ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട​വ​ർ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ര​ക്ഷ​പ്പെടു​ന്പോ​ൾ പോ​ലീ​സും വ​നം​വ​കു​പ്പും ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത് പു​ല്ലു​പാ​റ​യി​ലെ ചെ​ക്കു​പോ​സ്റ്റ് ജീ​വ​ന​ക്കാ​രെ​യാ​യി​രു​ന്നു.