ജി​ല്ലാ ജൂ​ണി​യ​ർ അ​ത് ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു
Thursday, September 19, 2019 10:04 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: ജി​ല്ലാ ജൂ​ണി​യ​ർ അ​ത് ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ കാ​ൽ​വ​രി​മൗ​ണ്ട് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ൾ, കോ​ള​ജ്, ക്ല​ബു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ട്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 500-ൽ​പ​രം കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
ജി​ല്ലാ അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കാ​ൽ​വ​രി​മൗ​ണ്ട് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ സി​എം​ഐ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സീ​നി​യ​ർ വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഡോ​മി​നി​ക്, സെ​ക്ര​ട്ട​റി ടോം ​ടി. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.