മി​നി​മം വേ​ത​ന​ത്തി​നാ​യി പ​ന്പ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്
Thursday, September 19, 2019 10:06 PM IST
തൊ​ടു​പു​ഴ: ജ​ല​വി​ഭ​വ വ​കു​പ്പി​ന് കീ​ഴി​ൽ പ​ന്പ്ഓ​പ്പ​റേ​റ്റ​ർ​മാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​ർ മി​നി​മം വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​ലേ​ക്ക്. പ​ത്ത് വ​ർ​ഷം മു​ന്പ് ന​ൽ​കി​യി​രു​ന്ന എ​ച്ച്ആ​ർ വേ​ത​ന​മാ​ണ് ഇ​വ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. 375 രൂ​പ​കൊ​ണ്ട് ഉ​പ​ജീ​വ​നം ന​ട​ത്താ​നാ​വി​ല്ലെ​ന്നാ​ണ് പ​ന്പ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ പ​രാ​തി​യും പ​രി​ദേ​വ​ന​വും. സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ൽ പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​യു​ടെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടും പ​ന്പ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ ദി​വ​സ​വേ​ത​ന​ത്തി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണ്.
സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം മി​നി​മം വേ​ത​നം 600 രൂ​പ​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല​യാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ് ന​ൽ​കു​ന്ന​ത്. ധ​ന​കാ​ര്യ​വ​കു​പ്പ് പ​ന്പ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ദി​വ​സ​വേ​ത​നം 700 രൂ​പ​യാ​ക്കി​യ ഉ​ത്ത​ര​വും ഫ​ലം ക​ണ്ടി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി, ജ​ല​വി​ഭ​വ വ​കു​പ്പ മ​ന്ത്രി, തൊ​ഴി​ൽ മ​ന്ത്രി, ജ​ല​വി​ഭ​വ വ​കു​പ്പ് എം​ഡി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 25ന് ​തി​രു​വ​ന​ന്ത​പു​രം ജ​ല​ഭ​വ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​കാ​യ​ണ് പ​ന്പ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ. ക​രാ​ർ തൊ​ഴി​ലാ​ളി എം​പ്ലോ​യി​മെ​ന്‍റ് വ​ർ​ക്കേ​ഴ്സ് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്തി​ലാ​ണ് സ​മ​ര​മെ​ന്ന് സാ​നി​ഷ്, സാ​ബു, പ്ര​കാ​ശ്, ഷെ​ഫീ​ക്ക് എ​ന്നി​വ​ർ അ​റി​യി​ച്ചു.