വാ​ഹ​ന​ങ്ങ​ളി​ലെ നി​യ​മ ലം​ഘ​ന​ത്തി​ന് താ​ഴി​ല്ല; പൊ​ലി​യു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ
Thursday, September 19, 2019 10:06 PM IST
തൊ​ടു​പു​ഴ: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ക​വ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ-​ഞാ​റ​ക്കാ​ട് റൂ​ട്ടി​ൽ ചെ​റു​തോ​ട്ടി​ൻ​ക​ര​യി​ൽ സ്വ​കാ​ര്യ ബ​സി​ൽ നി​ന്നി​റ​ങ്ങ​വെ വീ​ട്ട​മ്മ ബ​സ് ക​യ​റി മ​രി​ച്ച സം​ഭ​വം ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. മ​ൽ​സ​രി​ച്ചു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ൽ യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ബെ​ല്ല​ടി​ക്കു​ന്ന​ത് ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. കൂ​ടാ​തെ വാ​തി​ലു​ക​ൾ തു​റ​ന്നു​ള്ള യാ​ത്ര മൂ​ലം പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ളും കു​റ​വ​ല്ല. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് എ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് പ​ല സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ചെ​റു​തോ​ട്ടി​ൻ​ക​ര​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​യാ​യ ച​ക്കു​ങ്ക​ൽ മേ​രി ചാ​ക്കോ മ​രി​ച്ച​ത്. ബ​സി​ൽ നി​ന്നി​റ​ങ്ങു​ന്ന​തി​നു മു​ന്പേ ജീ​വ​ന​ക്കാ​ര​ൻ ബെ​ല്ല​ടി​ച്ച​തോ​ടെ മേ​രി ബ​സി​ന​ടി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഇ​ത്ത​രം അ​ശ്ര​ദ്ധ മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്. ഈ ​റൂ​ട്ടി​ൽ യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും മു​ന്പേ ബെ​ല്ല​ടി​ക്കു​ന്ന​ത് ക്ലീ​ന​ർ​മാ​രു​ടെ പ​തി​വു രീ​തി​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.
സ്റ്റോ​പ്പു​ക​ളി​ൽ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി​യെ​ന്നു​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്ര​മേ ബെ​ല്ല​ടി​ക്കാ​വു എ​ന്നാ​ണ് നി​ബ​ന്ധ​ന. ക​യ​റു​ന്പോ​ഴും യാ​ത്ര​ക്കാ​ര​ൻ ബ​സി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചെ​ന്നു​റ​പ്പു വ​രു​ത്ത​ണം. എ​ന്നാ​ൽ പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ര​ൻ ഇ​റ​ങ്ങി മാ​റു​ന്ന​തി​നു മു​ന്പു ത​ന്നെ ബെ​ല്ല​ടി​ക്കും. ബ​സി​ൽ ക​യ​റു​ന്പോ​ഴാ​ക​ട്ടെ ച​വി​ട്ടു​പ​ടി​യി​ൽ കാ​ൽ കു​ത്തു​ന്പോ​ൾ ത​ന്നെ ബെ​ല്ല​ടി​ക്കും. ഡ​ബി​ൾ ബെ​ല്ലു കേ​ൾ​ക്കു​ന്ന മാ​ത്ര​യി​ൽ മു​ന്പും പി​ന്പും നോ​ക്കാ​തെ ഡ്രൈ​വ​ർ അ​ടു​ത്ത ഗി​യ​റി​ട്ട് വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്തി​രി​ക്കും. സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​തി​ലേ​റെ​യും. കു​ട്ടി​ക​ളു​മാ​യി ക​യ​റു​ന്പോ​ൾ പോ​ലും സു​ര​ക്ഷി​ത​മാ​യി ഇ​രി​ക്കു​ന്ന​തി​നു മു​ന്പേ ബെ​ല്ല​ടി​ച്ച് വാ​ഹ​നം പു​റ​പ്പെ​ട്ടി​രി​ക്കും.
ഇ​തി​നു പു​റ​മെ​യാ​ണ് വാ​തി​ലു​ക​ൾ തു​റ​ന്നുവ​ച്ചു​ള്ള ബ​സു​ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ൽ. യാ​ത്ര​ക്കാ​രെ വേ​ഗ​ത്തി​ൽ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് വാ​തി​ലു​ക​ൾ ഇ​ത്ത​ര​ത്തി​ൽ തു​റ​ന്നു വ​യ്ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക​രു​തി​യാ​ണ് ബ​സു​ക​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വാ​തി​ലു​ക​ൾ മാ​റ്റി ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ലു​ള്ള വാ​തി​ലു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ഡ്രൈ​വ​ർ​ക്കും ഡോ​ർ ചെ​ക്ക​ർ​ക്കും നേ​രി​ട്ടു നി​യ​ന്ത്രി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഇ​തി​ന്‍റെ സം​വി​ധാ​നം. എ​ന്നാ​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്പോ​ൾ പോ​ലും പ​ല ബ​സു​ക​ളു​ടെ​യും വാ​തി​ലു​ക​ൾ അ​ട​യ്ക്കാ​റി​ല്ല. ചി​ല ബ​സു​ക​ൾ മു​ൻ​വാ​തി​ൽ അ​ട​ച്ചി​ട്ട് പി​ൻ​വാ​തി​ൽ തു​റ​ന്നു വ​യ്ക്കും. അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്പോ​ൾ വ​ള​വു​ക​ളി​ലും മ​റ്റം വാ​ഹ​നം വീ​ശി​യെ​ടു​ക്കു​ന്പോ​ൾ ആ​ളു​ക​ൾ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പി​ന്നി​ല​ല്ല.
പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്കു മു​തി​രു​ന്ന​ത്. പോ​ലീ​സി​ന്‍റെ​യും മോ​ട്ടാ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ണ്‍​മു​ന്നി​ലാ​യി​രി​ക്കും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം. എ​ന്നാ​ൽ നി​യ​മം പാ​ലി​ക്കാ​ത്ത ബ​സു​കാ​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി.