പീ​രു​മേ​ട് പ​ട്ട​യ​മേ​ള​യി​ൽ വി​ത​ര​ണ​ത്തി​നു​ള്ള പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞേ​ക്കും
Friday, September 20, 2019 10:01 PM IST
ഉ​പ്പു​ത​റ: പീ​രു​മേ​ട്ടി​ൽ ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്ര പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ഭൂ​പ​തി​വ് ഓ​ഫീ​സു​ക​ളി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് ത​ട​സ​മാ​യി​രി​ക്കു​ന്ന​ത്. പീ​രു​മേ​ട് താ​ലൂ​ക്കി​ലെ പ​ത്തു വി​ല്ലേ​ജു​ക​ളി​ൽ​നി​ന്നും കി​ട്ടി​യ അ​പേ​ക്ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​യ്യാ​യി​ര​ത്തി​ലേ​റെ അ​പേ​ക്ഷ​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. പ​ട്ട​യ ന​ട​പ​ടി​ക​ൾ​ക്കാ​യി പീ​രു​മേ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ തു​ട​ങ്ങി​യ പ്ര​ത്യേ​ക കാ​ര്യാ​ല​യ​ത്തി​ൽ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​ർ എ​ത്തി​യി​ട്ടി​ല്ല.
ജി​ല്ലാ​ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്ന് അ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ല. ഒ​ക്ടോ​ബ​ർ ആ​ദ്യം കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ൽ​നി​ന്നു​മാ​ത്രം ആ​യി​ര​ത്തി​ലേ​റെ പ​ട്ട​യ അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ച അ​പേ​ക്ഷ​ക​ളി​ൽ ഏ​റി​യ​ഭാ​ഗ​വും പു​ന​പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രി​കെ താ​ലു​ക്ക് ഓ​ഫീ​സു​ക​ളി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​അ​പേ​ക്ഷ​ക​ളി​ൽ വീ​ണ്ടും പ​രി​ശോ​ധി​ച്ച് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രും. ഇ​തി​നി​ടെ​യാ​ണ് പ​ട്ട​യ ഓ​ഫീ​സി​ൽ സ്ഥി​ര​മാ​യി ജീ​വ​ന​ക്കാ​രും ഇ​ല്ലാ​തെ​വ​രു​ന്ന​ത്.
ക​ഴി​ഞ്ഞ​ത​വ​ണ പീ​രു​മേ​ട്ടി​ൽ പ​ട്ട​യ​മേ​ള ന​ട​ത്തി​യ​പ്പോ​ഴും ആ​യി​ര​ത്തി​ൽ​താ​ഴെ പ​ട്ട​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് പീ​രു​മേ​ട് താ​ലു​ക്കി​ൽ വി​ത​ര​ണം​ചെ​യ്ത​ത്.