മ​ണ​ൽ വാ​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്
Saturday, September 21, 2019 11:17 PM IST
അ​ടി​മാ​ലി: ന​ദി​ക​ളി​ൽ​നി​ന്നും മ​ണ​ൽ വാ​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​സ്ഥി​തി പ്ര​ശ്ന​മാ​രോ​പി​ച്ച് ചി​ല​ർ സ​ർ​ക്കാ​രി​നേ​യും കോ​ട​തി​ക​ളേ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തു​മൂ​ല​മാ​ണ് ന​ദി​ക​ളി​ൽ​നി​ന്ന് മ​ണ​ൽ വാ​രു​ന്ന​ത് നി​രോ​ധി​ച്ച​ത്.

ഇ​തോ​ടെ ന​ദി​ക​ളി​ൽ മ​ണ​ൽ ശേ​ഖ​രം അ​ടി​ഞ്ഞു​കൂ​ടു​ക​യും ചെ​റി​യൊ​രു മ​ഴ പെ​യ്താ​ൽ പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യു​മാ​ണ്. ഇ​ത് പ്ര​ള​യ ദു​ര​ന്ത​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ക​യാ​ണ്. കൂ​ടാ​തെ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​വു​ക​യും ചെ​യ്തു.

ഇ​ടു​ക്കി​യി​ൽ മ​ണ​ൽ വാ​രു​ന്ന​തി​നു​പു​റ​മേ പാ​റ​മ​ട​ക​ളു​ടെ നി​രോ​ധ​നം കൂ​ടി​യാ​യ​തോ​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ അ​ന്യ​ജി​ല്ല​ക​ളി​ൽ​നി​ന്നും കൊ​ണ്ടു​വ​ര​ണം. ഇ​തോ​ടെ ഒ​രു​ലോ​ഡ് ക​രി​ങ്ക​ല്ലി​ന് 13000 രൂ​പ​വ​രെ ന​ൽ​കേ​ണ്ടി​വ​രു​ന്നു. എം ​സാ​ൻ​ഡ്, മെ​റ്റ​ൽ എ​ന്നി​വ​യ്ക്ക് ഒ​ര​ടി​ക്ക് 65 രൂ​പ​വ​രെ വി​ല​യാ​യി. സ​ർ​ക്കാ​ർ ക​രാ​റു​കാ​രും ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ഭ​വ​നം ല​ഭി​ച്ച​വ​രും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സി ഐ​സ​ക് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി.​പി. ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പീ​യു​സ് തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.