വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ; സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം അ​ഞ്ചു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Saturday, October 12, 2019 11:18 PM IST
അ​ടി​മാ​ലി: വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം അ​ഞ്ചു​പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

കൊ​ന്ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​ബി. ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് ഇ​വ​ർ​ക്കെ​തി​രേ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കൊ​ന്ന​ത്ത​ടി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​കെ. തോ​മ​സ്, സ​ന്തോ​ഷ് വേ​ലി​ക്ക​ക​ത്ത്, തെ​ക്കും​പു​റം സ​ലി, കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ലി​ബി​ൻ, ഓ​ലി​ക്ക​ൽ ഷാ​ജി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ടൗ​ണി​ൽ ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട ന​ട​ത്തു​ന്ന ഷാ​ജി​യൊ​ഴി​കെ നാ​ലു​പേ​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​ർ​ക്കെ​തി​രേ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, സം​ഘം​ചേ​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ അ​ട​ക്കം ആ​റു വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് രാ​വി​ലെ 11.30-ഓ​ടെ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം വി​ല്ലേ​ജ് ഓ​ഫീ​സി​ലും മ​തി​ലി​ലു​മ​ട​ക്കം പോ​സ്റ്റ​ർ പ​തി​പ്പി​ക്കു​ക​യും ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കു​ക​യും ചെ​യ്തു. പ​ത്തി​ന് രാ​വി​ലെ വീ​ണ്ടു​മെ​ത്തി ഓ​ഫീ​സി​നു​ള്ളി​ൽ​ക​യ​റി ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ണ്‍​ലൈ​നി​ല​ല്ലാ​തെ നേ​രി​ട്ട് എ​ഴു​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഒ​ച്ച​പ്പാ​ട്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഓ​ണ്‍​ലൈ​നി​ലൂ​ടെ​യേ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നാ​കൂ എ​ന്ന് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഓ​ഫീ​സ​ർ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ഹ​ളം​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു.

വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി​ല്ല​ാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കാ​ർ​ഷി​ക ക​ടാ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കെ​ല്ലാം ഉ​ട​ന​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​തു​വ​രെ പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.