വീ​ടി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ന് 35 വ​ർ​ഷം! വി​ധ​വ​യാ​യ വ​യോ​ധി​ക​യ്ക്ക് അ​ഭ​യം ഇ​പ്പോ​ഴും ഷെ​ഡ്ഡുത​ന്നെ
Saturday, October 12, 2019 11:21 PM IST
ചെ​റു​തോ​ണി: വി​ധ​വ​യാ​യ വ​യോ​ധി​ക വീ​ടി​നാ​യു​ള്ള കാ​ത്തി​രി​പ്പു തു​ട​ങ്ങി​യി​ട്ട് 35 വ​ർ​ഷ​മാ​യി. അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ വീ​ടി​നാ​യു​ള്ള അ​പേ​ക്ഷ​യു​മാ​യി ക​യ​റി​യി​റ​ങ്ങി​യി​ത് നി​ര​വ​ധി​ത്തവ​ണ. അ​വ​സാ​നം ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ടി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​നി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് വ​യോ​ധി​ക​യു​ടെ പ​രാ​തി.

പൈ​നാ​വ് വ​ട​ക്കേ​ക്കു​ടി​യി​ൽ പാ​റു​ക്കു​ട്ടി​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യാ​ൽ കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ഏ​തു​ നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന ഷെ​ഡ്ഡിൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. പ​ത്തു​വ​ർ​ഷം മു​ന്പാ​ണ് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് മ​രി​ച്ച​ത്. ര​ണ്ടു മ​ക്ക​ളു​ണ്ടെ​ങ്കി​ലും ഇ​രു​വ​രും ദൂ​രെ കൂ​ലി​വേ​ല​ചെ​യ്ത് വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ട​തോ​ടെ എ​ഴു​ന്നേ​റ്റു ന​ട​ക്കാ​ൻ​കൂ​ടി ബു​ദ്ധി​മു​ട്ടി​ലാ​യ​തോ​ടെ പാ​റു​ക്കു​ട്ടി​യു​ടെ ജീ​വി​തം ഏ​റെ ദു​രി​ത​ത്തി​ലാ​ണ്.
പൈ​നാ​വി​ൽ കാ​ടി​നോ​ടു ചേ​ർ​ന്നു​ള്ള റോ​ഡ​രി​കി​ലെ ഷെ​ഡ്ഡിലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ആ​ന​യു​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്താ​റു​ള്ള വ​നാ​തി​ർ​ത്തി​യി​ലെ താ​മ​സം ഏ​തു​നി​മി​ഷ​വും അ​പ​ക​ടം മു​ന്നി​ൽ​ക​ണ്ടാ​ണ്.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ വീ​ടി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​താ​യി ഇ​വ​ർ പ​റ​ഞ്ഞു. അ​വ​സാ​നം ജി​ല്ലാ ക​ള​ക്ട​ർ​ക്കും നി​വേ​ദ​നം​ന​ൽ​കി. അ​പേ​ക്ഷ​യി​ൻ​മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ പ​ഞ്ചാ​യ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്തിയെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. മ​രി​ക്കു​ന്ന​തി​നു​മു​ന്പ് ഒ​രു ദിവ​സ​മെ​ങ്കി​ലും അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.