കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​രം; പ്ര​തി​ഷേ​ധ​വു​മാ​യി ചീ​നി​ക്കു​ഴി, ഉ​പ്പു​കു​ന്ന് നി​വാ​സി​ക​ൾ
Sunday, October 13, 2019 10:28 PM IST
തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ -തേ​നി സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ചീ​നി​ക്കു​ഴി- ഉ​പ്പു​കു​ന്ന് -പാ​റ​മ​ട റോ​ഡ് കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത വി​ധം ത​ക​ർ​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. എ​ട്ട് കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന റൂ​ട്ടി​ൽ റോ​ഡി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം സ​ർ​വീ​സു​ക​ളെു​ട എ​ണ്ണം നാ​ലാ​യി ചു​രു​ങ്ങി.

ബാ​ക്കി​യു​ള്ള നാ​ലു സ​ർ​വീ​സു​ക​ളും ആ​കെ​യു​ള്ള ഒ​രു സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സും നി​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണ്. രോ​ഗി​യെ കൊ​ണ്ടു പോ​കാ​ൻ വാ​ഹ​നം വി​ളി​ച്ചാ​ൽ വ​രാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ദു​രി​ത​ത്തി​ലാ​യ നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡ് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മെ​ന്ന നി​ല​യി​ലാ​ണ് കൂ​ടു​ത​ൽ ജ​ന​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന​ത്. കൂ​ടാ​തെ ചീ​നി​ക്കു​ഴി, സെ​റ്റി​ൽ​മെ​ന്‍റ് മേ​ഖ​ല​ക​ളാ​യ മ​ല​യി​ഞ്ചി, ഉ​പ്പു​കു​ന്ന് ഭാ​ഗ​ത്തു നി​ന്നു​ള്ള ജ​ന​ങ്ങ​ൾ​ക്ക് തൊ​ടു​പു​ഴ​യി​ലേ​ക്കും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു​മു​ള്ള ഏ​ക യാ​ത്രാ മാ​ർ​ഗ​വു​മാ​ണ് ഈ ​റോ​ഡ്. നി​ല​വി​ൽ ചീ​നി​ക്കു​ഴി - പാ​റ​ക്ക​വ​ല വ​രെ റോ​ഡ് ബി​എം ലെ​വ​ലി​ൽ നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പി​ന്നീ​ടു​ള്ള ഭാ​ഗ​മാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ചീ​നി​ക്കു​ഴി മു​ത​ൽ പാ​റ​മ​ട വ​രെ​യു​ള്ള 14.8 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

റോ​ഡ് ത​ക​ർ​ന്ന് വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​ല​യ്ക്കു​ന്ന നി​ല​യി​ലെ​ത്തി​യ​ത്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ബ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​നു രൂ​പം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. ആ​ദ്യ​ഘ​ട്ട​മാ​യി അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നി​രു​ന്നു. എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.