ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ണ്ട​ള അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു
Sunday, October 13, 2019 10:28 PM IST
അ​ടി​മാ​ലി: ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ണ്ട​ള അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു.​തു​ലാ​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ക​യും അ​ണ​ക്കെ​ട്ടി​ലേ​ക്കൊ​ഴു​കി​യെ​ത്തു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന് കീ​ഴി​ലു​ള്ള കു​ണ്ട​ള അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്ന​ത്.

ജ​ല​നി​ര​പ്പ് സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​ര​മാ​വ​ധി​യി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ചു ഷ​ട്ട​റു​ക​ളി​ൽ ഒ​രു ഷ​ട്ട​ർ ഉ​യ​ർ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യ ഷ​ട്ട​റി​ലൂ​ടെ സെ​ക്ക​ന്‍റി​ൽ ര​ണ്ട​ര ക്യു​മി​ക്സ് വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത്.

അ​ണ​ക്കെ​ട്ട് തു​റ​ന്ന​തോ​ടെ കു​ണ്ട​ള​യി​ൽ ന​ട​ന്ന് വ​ന്നി​രു​ന്ന ബോ​ട്ടിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചു. വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ട്ട് ഷ​ട്ട​റു​ക​ളു​ടെ ഭാ​ഗ​ത്തേ​ക്ക് വ​ലി​ച്ച് അ​ടു​പ്പി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബോ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ച​ത്. അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ടി​ട്ടു​ള്ള​ത് കാ​ണാ​ൻ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളും ഇ​വി​ടേ​ക്കെ​ത്തു​ന്നു​ണ്ട്. 20 മീ​റ്റ​റാ​ണ് കു​ണ്ട​ള അ​ണ​ക്കെ​ട്ടി​ന്‍റെ ആ​കെ ഉ​യ​രം.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് ശേ​ഷം ക​ന​ത്ത​മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കാ​നും ജ​ല​നി​ര​പ്പു​യ​രാ​നും ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്. കു​ണ്ട​ള അ​ണ​ക്കെ​ട്ട് തു​റ​ന്ന​തോ​ടെ മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പി​ലും നേ​രി​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.