ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു
Sunday, October 13, 2019 10:30 PM IST
മു​ന്നാ​ർ: മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു.​ക​ണ്ണ​ൻ​ദേ​വ​ൻ ക​ന്പ​നി ന​ല്ല ത​ണ്ണി ഈ​സ്റ്റ് ഡി​വി​ഷ​നി​ലെ തൊ​ഴി​ലാ​ളി​യാ​യ മ​ധ്യ​പ്ര​ദേ​ശ് ബോ​ണാ​സാ​ജ് സ്വ​ദേ​ശി ശ്യാം​ലാ​ൽ (23) ആ​ണ് ഇ​ടി​മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റ് ടാ​റ്റാ ടീ ​ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്.​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.
എ​സ്റ്റേ​റ്റ് ല​യ​ത്തി​നു മു​ന്നി​ലി​രു​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന്നി​ട​യി​ലാ​ണ് ഇ​യാ​ൾ​ക്ക് മി​ന്ന​ലേ​റ്റ​ത്. ഇ​യാ​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.