ക​രി​മ​ണ്ണൂ​ർ സ്കൂ​ൾ കു​ട്ടി​ക​ൾ ഒ​രു​ക്കി​യ ഹ്ര​സ്വ​ചി​ത്രം റി​ലീ​സ് ചെ​യ്തു
Sunday, October 13, 2019 10:30 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്കി​യ ഹ്ര​സ്വ​ചി​ത്രം റി​ലീ​സ് ചെ​യ്തു.
ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ ന​ട​ത്തി​യ ത്രി​ദി​ന സി​നി​മാ നി​ർ​മാ​ണ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല​യോ​ട​നു​ന്ധി​ച്ചാ​ണ് ഹ്ര​സ്വ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം, അ​ഭി​ന​യം, കാ​മ​റ, എ​ഡി​റ്റിം​ഗ് തു​ട​ങ്ങി​യ എ​ല്ലാ മേ​ഖ​ല​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ത​ന്നെ കൈ​കാ​ര്യം ചെ​യ്തു.
കാ​ണാ​പ്പു​റ​ങ്ങ​ൾ​ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഏ​ഴു​മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ആ​ദ്യ പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി​ക്കു​ട്ടി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ, സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​രാ​ജ് ക​ർ​ത്താ, ഫി​ലിം സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​ഷി വി​ന്യെ​റ്റ്, സ​ജി​ത ഭാ​സ്ക​ർ, വി.​എ. സു​കു​മാ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വം ന​ൽ​കി. ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി​ക്കു​ട്ടി ജോ​സ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ബി​ജു ജോ​സ​ഫ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷേ​ർ​ലി ജോ​ണ്‍ വ​ട​ക്കേ​ക്ക​ര, സി​നി​മ ക്യാ​ന്പ് കോ​-ഓ​ർ​ഡി​നേ​റ്റ​ർ ജ​യ്സ​ണ്‍ ജോ​സ്, ക്യാ​ന്പ് അം​ഗ​ങ്ങ​ളാ​യ കാ​ർ​ത്തി​ക് കൃ​ഷ്ണ, ആ​ഷ്ന പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ആ​സ്വ​ദി​ക്കാ​നാ​യി ഹ്ര​സ്വ​സി​നി​മ യുട്യൂ​ബി​ലും റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ട്.