ഹ​രി​ത ദൃ​ഷ്ടി ; ഉ​ദ്യോ​ഗ​സ്ഥ പ​രി​ശീ​ല​നം ഇ​ന്നു മു​ത​ൽ
Sunday, October 13, 2019 10:30 PM IST
തൊ​ടു​പു​ഴ : ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കീ​ഴി​ലെ ജ​ല, കാ​ർ​ഷി​ക, ശു​ചി​ത്വ മേ​ഖ​ല​ക​ൾ ഹ​രി​ത ദൃ​ഷ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്നു മു​ത​ൽ 24 വ​രെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30മു​ത​ൽ നാ​ലു​വ​രെ​യാ​ണ് പ​രി​ശീ​ല​നം. ഇ​ളം​ദേ​ശം ബ്ലോ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ബ്ലോ​ക്ക് ഓ​ഫീ​സ് ഹാ​ളി​ൽ രാ​വി​ലെ ആ​രം​ഭി​ക്കും.
പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സെ​ക്ര​ട്ട​റി, അ​സി. സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ, കൃ​ഷി ഓ​ഫീ​സ​ർ, തൊ​ഴി​ലു​റ​പ്പ് അ​സി. എ​ൻ​ജി​നി​യ​ർ, ഓ​വ​ർ​സി​യ​ർ, എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നി​യ​ർ, ജ​ല​സേ​ച​ന വ​കു​പ്പ് എ​ൻ​ജി​നി​യ​ർ, മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, ഓ​വ​ർ​സി​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഐ​ക​ഐ​മ്മി​ലെ ജി​ല്ലാ ടെ​ക്നി​ക്ക​ൽ ഓ​ഫി​സ​ർ​മാ​രും പ​രി​ശീ​ല​നം നേ​ടി​യ ഹ​രി​ത​കേ​ര​ളം റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രു​മാ​ണ് ക്ലാ​സ് ന​യി​ക്കു​ക.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, അ​ഗ്രി​ക​ൾ​ച്ച​ർ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ, അ​ഗ്രി​ക​ൾ​ച്ച​ർ ഫീ​ൽ​ഡ് ഓ​ഫി​സ​ർ, മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ, അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ൻ​ജി​നി​യ​ർ, ജ​ല​സേ​ച​ന വ​കു​പ്പ് അ​സി എ​ൻ​ജി​നി​യ​ർ,മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ർ, ഓ​വ​ർ​സി​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
നാ​ളെ അ​ടി​മാ​ലി ബ്ലോ​ക്ക് ഓ​ഫി​സ് ഹാ​ൾ. 16ന് ​ഇ​ടു​ക്കി ബ്ലോ​ക്ക് ഹാ​ൾ ത​ടി​യ​ന്പാ​ട്. 17ന് ​ദേ​വി​കു​ളം, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, 18ന് ​അ​ഴു​ത, കു​മ​ളി പ​ഞ്ചാ​യ​ത്ത് ഹാ​ൾ, 19ന് ​തൊ​ടു​പു​ഴ​ബ്ലോ​ക്ക് ഹാ​ൾ കോ​ലാ​നി. 22ന് ​ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ഹാ​ൾ, 23ന് ​നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ഹാ​ൾ, 24ന് ​ക​ട്ട​പ്പ​ന വ​നി​താ സാം​സ്കാ​രി​ക നി​ല​യം. ഓ​രോ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ​യും ജ​ല​സ​ന്പ​ത്തും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യും ശു​ചി​ത്വ​പ​രി​പാ​ല​ന നേ​ട്ട​ങ്ങ​ളും ഹ​രി​ത​ദൃ​ഷ്ടി​യി​ലൂ​ടെ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യും.
പൊ​തു​വി​വ​ര​ങ്ങ​ളെ​ല്ലാം വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​കു​മെ​ന്ന​തി​ന് പു​റ​മേ ഈ ​രം​ഗ​ത്തെ വ​ള​ർ​ച്ച​യും വി​കാ​സ​വും അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​മു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും വെ​ബ് ആ​പ്ലി​ക്കേ​ഷ​നും ഉ​ൾ​പ്പെ​ടു​ന്ന മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​ന​മാ​ണ് ഹ​രി​ത​ദൃ​ഷ്ടി.