ട്രി​പ്പ് ജീ​പ്പു​കാ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളോ​ട് വി​വേ​ച​ന​മെ​ന്നു പ​രാ​തി
Monday, October 14, 2019 11:03 PM IST
നെ​ടു​ങ്ക​ണ്ടം: ട്രി​പ്പു​ജീ​പ്പു​കാ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ട് വി​വേ​ച​നം കാ​ട്ടു​ന്ന​താ​യി പ​രാ​തി. നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ​നി​ന്നും പ​ച്ച​ടി​വ​രെ യാ​ത്ര ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​രെ​യാ​ണ് ട്രി​പ്പ് ജീ​പ്പു​കാ​ർ ക​യ​റ്റാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​ത്.
സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പാ​റ, ചി​ന്നാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വേ​ണ്ട​ത്ര ബ​സ് സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ നെ​ടു​ങ്ക​ണ്ടം, ചെ​മ്മ​ണ്ണാ​ർ, മു​ണ്ടി​യെ​രു​മ, ഇ​ര​ട്ട​യാ​ർ തു​ട​ങ്ങി വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നും ക്ലാ​സ് ക​ഴി​ഞ്ഞെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രി​പ്പ് ജീ​പ്പു​ക​ളെ മാ​ത്ര​മേ ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യൂ. ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ച്ച​ടി​വ​രെ യാ​ത്ര​ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​രേ​യും ക​യ​റ്റാ​ത്ത​തി​നാ​ൽ ഓ​ട്ടോ​റി​ക്ഷ വി​ളി​ക്കേ​ണ്ടി​വ​രി​ക​യോ വൈ​കു​ന്നേ​രം ആ​റി​നു​ള്ള ബ​സി​നെ ആ​ശ്ര​യി​ക്കേ​ണ്ട​താ​യോ വ​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ജീ​പ്പി​ൽ ക​യ​റി ഇ​രു​ന്ന​പ്പോ​ൾ ഇ​വ​ർ പ​ച്ച​ടി​യി​ൽ ഇ​റ​ങ്ങേ​ണ്ട​വ​രാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ജീ​പ്പി​ൽ​നി​ന്നും ഇ​റ​ക്കി​നി​ർ​ത്തു​ക​യും മ​റ്റു​ള്ള​വ​രെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ക​യും ചെ​യ്തി​രു​ന്നു. മ​റ്റു യാ​ത്ര​ക്കാ​രെ​പോ​ലെ​ത​ന്നെ മു​ഴു​വ​ൻ തു​ക​യും കൊ​ടു​ത്ത് യാ​ത്ര​ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ടും മ​റ്റു യാ​ത്ര​ക്കാ​രോ​ടു​മാ​ണ് വി​വേ​ച​നം കാ​ണി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ഡ്രൈ​വ​ർ​മാ​രു​ടെ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.