പ്ര​തീ​കാ​ത്മ​ക ആ​ത്മ​ഹ​ത്യ പ്ര​തി​ഷേ​ധ സ​മ​രം
Monday, October 14, 2019 11:04 PM IST
വെ​ള്ള​ത്തൂ​വ​ൽ: ജി​ല്ല​യി​ലെ ഭൂ​വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ജി​ല്ല​യി​ലെ ജ​ന​ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്നാ​രോ​പി​ച്ച് ജെഎസ്എ​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 19-ന് ​അ​ടി​മാ​ലി ടൗ​ണി​ൽ പ്ര​തീ​കാ​ത്മ​ക ആ​ത്മ​ഹ​ത്യ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും.
ജെഎസ്്എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. രാ​ജ​ൻ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജീ​വ് സോ​മ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വി​ൽ
ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന്

ചെ​റു​തോ​ണി: വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​റ​ക്കി​യ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി കോ​വി​ല​കം, സെ​ക്ര​ട്ട​റി സ​ജീ​വ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ളെ ചേ​രു​ന്ന ജി​ല്ലാ ക​മ്മി​റ്റി സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.