തി​രു​വ​ന​ന്ത​പു​രം - പ​ഴ​നി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി
Tuesday, October 15, 2019 10:29 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ നി​വാ​സി​ക​ൾ​ക്ക് ഇ​നി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഒ​റ്റ ബ​സി​ൽ യാ​ത്ര​ചെ​യ്യാം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​മി​ഴ്നാ​ട് പ​ഴ​നി​യി​ലേ​ക്ക് കെ ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു. 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ മൂ​ന്നാ​റി​ൽ നി​ന്നോ 47 കി​ലോ​മി​റ്റ​ർ അ​ക​ലെ ഉ​ടു​മ​ലൈ പേ​ട്ട​യി​ൽ​നി​ന്നോ മാ​ത്ര​മേ അ​ഞ്ചു​നാ​ട്ടു​കാ​ർ​ക്ക് ഇ​തു​വ​രെ തി​രു​വ​ന​ന്ത​പു​രം ബ​സ് ല​ഭി​ച്ചി​രു​ന്നു​ള്ളു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും വൈ​കു​ന്നേ​രം 4.30-ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് കൊ​ട്ടാ​ര​ക്ക​ര, കോ​ട്ട​യം, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, അ​ടി​മാ​ലി, മൂ​ന്നാ​ർ, മ​റ​യൂ​ർ, ഉ​ദു​മ​ൽ​പേ​ട്ട വ​ഴി പു​ല​ർ​ച്ചെ 4.35-ന് ​പ​ഴ​നി​യി​ലെ​ത്തും. തി​രി​കെ രാ​വി​ലെ 11.30-ന് ​പ​ഴ​നി​യി​ൽ​നി​ന്നും പു​പ്പെ​ടു​ന്ന ബ​സ് മ​റ​യൂ​രി​ൽ 1.35-നും ​മൂ​ന്നാ​റി​ൽ 3.30-നും ​എ​ത്തും. രാ​ത്രി 12.25-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.