വ്യ​ത്യ​സ്തയാം വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് ഉ​പ്പു​തോ​ടു​കാ​രു​ടെ സ്നേ​ഹോ​പ​ഹാ​രം
Tuesday, October 15, 2019 10:29 PM IST
ചെ​റു​തോ​ണി: പ്ര​ള​യ​കാ​ല​ത്ത് നാ​ട്ടു​കാ​ർ​ക്കൊ​പ്പം​നി​ന്ന് നി​സ്വാ​ർ​ഥ സേ​വ​നം​ചെ​യ്ത വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് നാ​ട്ടു​കാ​രു​ടെ സ്നേ​ഹോ​പ​ഹാ​രം. ആ​റു​പേ​രു​ടെ മ​ര​ണ​ത്തി​നും ഒ​ട്ടേ​റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യ ഉ​പ്പു​തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​ല​ത​യാ​ണ് നാ​ട്ടു​കാ​രു​ടെ സ്നേ​ഹാ​ദ​ര​വു​ക​ൾ​ക്ക് പാ​ത്ര​മാ​യ​ത്.
ഉ​പ്പു​തോ​ട് ഗ്രാ​മ​ത്തി​ന്‍റെ ഉ​യ​ർ​ത്തെ​ഴു​നേ​ൽ​പി​നു തു​ട​ക്കം​കു​റി​ച്ച ഇ​വ​ർ ഇ​വി​ടു​ത്തെ ഒ​ന്ന​ര​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ട​പ​റ​യു​ക​യാ​ണ്. കൊ​ല്ല​ത്തേ​ക്കു സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശ്രീ​ല​ത​യ്ക്ക് ഉ​പ്പു​തോ​ട് നി​വാ​സി​ക​ൾ സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്രയ​യ​പ്പ് ന​ൽ​കി. ഉ​പ്പു​തോ​ട്ടി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ ഒ​രു​ക്കി​യ വേ​ദി​യി​ലേ​ക്ക് ഗ്രാ​മ​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം ഒ​ഴു​കി​യെ​ത്തി.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​കാ​ല​ത്ത് ഉ​പ്പു​തോ​ട് വി​ല്ലേ​ജി​ലു​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളി​ൽ​പെ​ട്ട നൂ​റു​ക​ണ​ക്കി​ന് ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​നും സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും ഏ​റെ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ലാ​ണ് ഇ​വ​ർ നാ​ട്ടു​കാ​ർ​ക്ക് വ്യ​ത്യ​സ്്തയാ​യ​ത്.
മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി ജോ​സ് ഓ​ഫീ​സ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​മോ​ൻ വാ​സു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ്, ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് പെ​രു​ന്നാ​ട്ട്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ തോ​മ​സു​കു​ട്ടി ഒൗ​സേ​ഫ്, ജൂ​ബി ഫി​ലി​പ്പ്, ജോ​ജോ ച​ക്കാം​കു​ന്നേ​ൽ, സീ​ന സാ​ബു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​എം. ഷീ​ന, പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ സി​ബി കു​ഴി​പ്പി​ള്ളി​ൽ, സ​ണ്ണി പു​ൽ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ലൂ​സി, സ​ലോ​മി ടോ​മി, ടെ​സി ത​ങ്ക​ച്ച​ൻ, ബേ​ബി ചൂ​ര​ക്കു​ഴി, ത​ങ്ക​ച്ച​ൻ അ​ന്പാ​ട്ടു​കു​ഴി​യി​ൽ, എ​ൻ.​എ​സ്. ര​ഞ്ജി​ത്ത്, ഷി​ജി കൊ​ല്ലി​യി​ൽ, ബെ​ന്നി പ​ള്ളി​പ്പ​റ​ന്പി​ൽ, ഉ​ണ്ണി മ​ന​ന്താ​ന​ത്ത്, തോ​മ​സ് കു​ഴി​യം​പ്ലാ​വി​ൽ, ടോ​മി വേ​ലം​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.