പാ​സി​ല്ലാ​തെ മെ​റ്റി​ൽ കൊ​ണ്ടു​വ​ന്ന ലോ​റി പി​ടി​കൂ​ടി
Tuesday, October 15, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പാ​സി​ല്ലാ​തെ മെ​റ്റി​ൽ കൊ​ണ്ടു​വ​ന്ന ടോ​റ​സ് റ​വ​ന്യൂ സം​ഘം പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു.
ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ടു​ന്പ​ൻ​ചോ​ല വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ് മൈ​ലാ​ടും​പാ​റ​യി​ൽ​നി​ന്നും ടോ​റ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വാ​ഹ​നം സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.
പാ​സി​ല്ലാ​തെ മെ​റ്റി​ൽ ക​ട​ത്തി​യ​തി​ന് വാ​ഹ​ന ഉ​ട​മ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​നു മു​ന്നോ​ടി​യാ​യി വാ​ഹ​ന ഉ​ട​യെ ഹി​യ​റിം​ഗി​നു വി​ളി​ക്കു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. വാ​ഹ​ന ഉ​ട​മ​യെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് അ​റി​യി​ച്ചു.