ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി
Tuesday, October 15, 2019 10:33 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കു​ക​ളും പി​ടി​കൂ​ടി.
ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കു​ക​ൾ പി​ടി​കൂ​ടു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യാ​ണ് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. സ്വ​കാ​ര്യ സ്റ്റാ​ർ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ​പാ​ർ​ക്ക് ഹോ​ട്ട​ൽ മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​വി​ടെ നി​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പു പാ​ക​പ്പെ​ടു​ത്തി വ​ച്ചി​രി​ക്കു​ന്ന മ​സാ​ല ദോ​ശ പി​ടി​ച്ചെ​ടു​ത്തു.
കൂ​ടാ​തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 70 പാ​യ്ക്ക​റ്റ് പാ​ൽ കു​ര്യാ​സ് ബേ​ക്ക​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്തെ ഫ്രൂ​ട്സ് ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മു​ന്തി​രി​യ​ട​ക്ക​മു​ള്ള പ​ഴ​ങ്ങ​ൾ ജ്യൂ​സ​ടി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.
വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 25 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കു​ക​ളും പി​ടി​കൂ​ടി. സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കി​യ​താ​യും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പി​നും റി​പ്പോ​ർ​ട്ട് ന​ൽ​കി. പി​ടി​കൂ​ടി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​പ്ര​വീ​ണ്‍, തൗ​ഫീ​ഖ് ഇ​സ്മാ​യി​ൽ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ഖി​ല ശ​ങ്ക​ർ, കെ. ​അ​ശ്വ​തി, ജോ​യി​സ് ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.