പ്ര​സൂ​തി​ത​ന്ത്ര ചി​കി​ത്സാ പ​ദ്ധ​തി
Wednesday, October 16, 2019 10:20 PM IST
തൊ​ടു​പു​ഴ: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്ര​സൂ​തി​ത​ന്ത്ര ചി​കി​ത്സാ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും സൗ​ജ​ന്യ സ്ത്രീ ​രോ​ഗ ചി​കി​ത്സാ മെ​ഡി​ക്ക​ൽ ക്യാ​ന്പും ഇന്ന് ​ ഒ​ൻ​പ​ത് മു​ത​ൽ ഒ​ന്നു​വ​രെ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്യേ​സ്യാ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ടെ​ല​സ് കു​ര്യ​ൻ നേ​തൃ​ത്വം ന​ൽ​കും. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി. ശു​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ്, ഡോ.​എ.​ഷെ​രീ​ഫ് അ​ഹ​മ്മ​ദ്, കു​ഞ്ഞു​മോ​ൾ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ. ​മാ​ത്യൂ​സ് പി. ​കു​രു​വി​ള സ്വാ​ഗ​ത​വും ഡോ. ​എ​സ്.​ശ്രീ​ദേ​വി ന​ന്ദി​യും പ​റ​യും.