മ​ധ്യ​കേ​ര​ള സ​ഹോ​ദ​യ സി​ബി​എസ്ഇ ക​ലോ​ത്സ​വം മു​ട്ട​ത്ത് ഇ​ന്ന്
Thursday, October 17, 2019 11:05 PM IST
മു​ട്ടം: സി​ബി​എ​സ്ഇ മ​ധ്യ​കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം കാ​റ്റ​ഗ​റി മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. ഇ​ടു​ക്കി, കോ​ട്ട​യം,എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലെ 118-ഓ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം പേ​ർ മാ​റ്റു​ര​യ്ക്കും. 15 സ്റ്റേ​ജു​ക​ളി​ലാ​യി 19-ൽ​പ​രം മ​ത്സ​ര ഇ​ന​ങ്ങ​ൾ അ​ര​ങ്ങേ​റും.​മ​ൽ​സ​ര​ങ്ങ​ൾ രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും . വി​ജ​യി​ക​ൾ​ക്ക് മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്യും. മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് യോ​ഗ്യ​ത നേ​ടും.