പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​വേ​ദ​നം
Thursday, October 17, 2019 11:05 PM IST
മ്ലാ​മ​ല: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മ്ലാ​മ​ല - വ​ണ്ടി​പ്പെ​രി​യാ​ർ റോ​ഡി​ലെ നൂ​റ​ടി​പ്പാ​ല​വും മ്ലാ​മ​ല ച​പ്പാ​ത്ത് റോ​ഡി​ലെ ശാ​ന്തി​പ്പാ​ല​വും മൂ​ങ്ക​ലാ​ർ പാ​ല​വും പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ്ലാ​മ​ല ഫാ​ത്തി​മ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​വേ​ദ​നം.

ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ പു​ന​രു​ദ്ധ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ച് സ്കൂ​ളി​ലെ 900 വി​ദ്യാ​ർ​ഥി​ക​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം ചീ​ഫ് ജ​സ്റ്റീ​സി​നും ഹൈ​ക്കോ​ട​തി​യി​ലെ 25 ജ​ഡ്ജി​മാ​ർ​ക്കും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും സ​മ​ർ​പ്പി​ച്ചു.സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് നെ​ല്ലി​മ​ല​മ​റ്റം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി മേ​നാ​ച്ചേ​രി​യി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ജോ​ണ്‍, അ​ധ്യാ​പ​ക​രാ​യ ജോ​ർ​ജ് ജോ​സ​ഫ്, ഇ.​ജെ. ഫ്രാ​ൻ​സി​സ്, ജോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.