നെടുങ്കണ്ടത്ത് ഏ​ലം സ്റ്റോ​ർ ക​ത്തി​ന​ശി​ച്ചു
Friday, October 18, 2019 10:25 PM IST
നെ​ടു​ങ്ക​ണ്ടം: കാ​രി​ത്തോ​ടി​നു​സ​മീ​പം ഏ​ലം സ്റ്റോ​ർ ക​ത്തി ന​ശി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചെ​മ്മ​ണ്ണാ​ർ പ​ണ്ടാ​പ്പ​ള്ളി​ൽ ര​ഘു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്റ്റോ​ർ. നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന ഫ​യ​ർ​ഫോ​ഴ്സ് സം​ഘം നാ​ലു​മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.
ക​ന​ത്ത പു​ക സ്ഥ​ല​ത്ത് ഉ​യ​ർ​ന്ന​തോ​ടെ തീ​യ​ണ​യ്ക്ക​ൽ ദു​ഷ്ക​ര​മാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ​യും പു​ക​യും പ്ര​ദേ​ശ​മാ​കെ ഉ​യ​ർ​ന്ന​തോ​ടെ ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഏ​ലം സ്റ്റോ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​ങ്ക​ണ്ടം ഫ​യ​ർ സ്റ്റേ​ഷ​നി​ലെ വാ​ഹ​നം ഗ്യാ​സ് സി​ല​ിണ്ട​റി​ൽ​നി​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് അ​ണ​യ്ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം ഫ​യ​ർ​ഫോ​ഴ്സി​ന് ഒ​രു വാ​ഹ​നം മാ​ത്ര​മേ നി​ല​വി​ലു​ള്ളൂ.