ഉ​ടു​ന്പ​ൻ​ചോ​ല​യെ സു​ന്ദ​രി​യാ​ക്കു​ന്നു
Friday, October 18, 2019 10:25 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല​യെ സു​ന്ദ​രി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ​പ​ടി​യാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​മ​ളി - മൂ​ന്നാ​ർ റോ​ഡ് മ​നോ​ഹ​ര​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് ആ​രം​ഭി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളാ​യ കൈ​ലാ​സ​പ്പാ​റ മു​ത​ൽ ച​തു​രം​ഗ​പ്പാ​റ വ​രെ​യു​ള്ള 12 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കി ഇ​വി​ടെ ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കും. ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൊ​ഴി​ലു​റ​പ്പ് വ​ഴി​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12 വാ​ർ​ഡു​ക​ൾ​ക്കും ഓ​രോ കി​ലോ​മീ​റ്റ​ർ ദൂ​രം വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ജോ​ലി​ക​ൾ ന​ട​ന്നു​വ​രു​ന്നു. ആ​ദ്യ​ദി​നം 64 തൊ​ഴി​ലാ​ളി​ക​ളാ​ണ് റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും കാ​ഴ്ച മ​റ​യ്ക്കു​ന്ന കാ​ടു​ക​ളും റോ​ഡി​ലേ​ക്ക് കി​ട​ക്കു​ന്ന മ​ര​ശി​ഖ​ര​ങ്ങ​ളും വെ​ട്ടി​മാ​റ്റി​യ​ത്. ഈ ​മാ​സ​ത്തോ​ടെ ഈ ​ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കും.
പി​ന്നീ​ട് 12 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ നി​ശ്ചി​ത അ​ക​ല​ത്തി​ൽ 10,000 അ​ര​ളി​ത്തൈ​ക​ളും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ച് മ​നോ​ഹ​ര​മാ​ക്കാ​നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്.
വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ തേ​ക്ക​ടി​യേ​യും മൂ​ന്നാ​റി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​യ​തി​നാ​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ വിനോദസഞ്ചാരികളെ ആ​ക​ർ​ഷി​ക്കും. മാ​ത്ര​മ​ല്ല റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ കു​റ​യു​ക​യും ചെ​യ്യും. അ​ടു​ത്ത​മാ​സം മൂ​ന്നി​ന് അ​ര​ളി​ത്തൈ​ക​ൾ ന​ടു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.