ലോ​ക ഭ​ക്ഷ്യ​ദി​നാ​ച​ര​ണം: ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തി
Friday, October 18, 2019 10:27 PM IST
ക​ല​യ​ന്താ​നി: സെ​ന്‍റ് ജോ​ർ​ജ​് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തി. വി​ശ​പ്പു​ര​ഹി​ത ലോ​ക​ത്തി​നാ​യി ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ൾ എ​ന്ന വാ​ക്യ​മു​യ​ർ​ത്തി​യ ചാ​ർ​ട്ടു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ഷി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ മോ​ൻ​സ് മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ലാ​വി​ല തോ​ര​ൻ, ഫാ​ഷ​ൻ ഫ്രൂ​ട്ട് ച​മ്മ​ന്തി, വാ​ഴ​ച്ചു​ണ്ട് ക​ട്‌ലറ്റ്, ചേ​ന്പി​ല ബ​ജി, മു​ള​പ്പി​ച്ച ചെ​റു​പ​യ​ർ സാ​ല​ഡ് തു​ട​ങ്ങി നി​ര​വ​ധി വി​ഭ​വ​ങ്ങ​ൾ ഫു​ഡ്ഫെ​സ്റ്റി​ൽ ഒ​രു​ക്കി​യി​രു​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​​ർ എ​സ്. മേ​രി, സെ​ബി​ൻ കെ. എ​ഫ്രേം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.