വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും
Friday, October 18, 2019 10:27 PM IST
തൊ​ടു​പു​ഴ: ത​ഴു​വം​കു​ന്ന് പെ​രു​മാം​ക​ണ്ടം സെ​ന്‍റ് ജൂ​ഡ് ന​ഗ​റി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നും 27 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ മു​രി​ങ്ങ​മ​റ്റം അ​റി​യി​ച്ചു.
21 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഫാ. ​തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി വി. ​സി. നേ​തൃ​ത്വം ന​ൽ​കും.
ക​ണ്‍​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടും വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും കൂ​ടി ആ​രം​ഭി​ച്ച് ഒ​ൻ​പ​തി​ന് സ​മാ​പി​ക്കും. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 5.45 നും ​വൈ​കു​ന്നേ​രം 4.30 നും ​ജ​പ​മാ​ല​യും വി​ശു​ദ്ധ കു​ർ​ബാ ന​യും നൊ​വേ​ന​യും ന​ട​ക്കും. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റം, ഫാ. ​ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ൽ, ഫാ. ​ഫ്രാ​ൻ​സീ​സ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​സ് മൈ​ലാ​ടി​യ​ത്ത്, ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​ൻ​ക​ര, ഫാ. ​വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, ഫാ. ​ജോ​ണ്‍ ക​പ്യാ​രു​മ​ല​യി​ൽ, ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, ഫാ. ​ജ​യിം​സ് ക​ള​പ്പു​ര​യി​ൽ, ഫാ. ​തോ​മ​സ് ക​പ്യാ​രു​മ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 25ന് ​വൈ​കു​ന്നേ​രം 4.30നു ​വി​കാ​രി ഫാ. ​ജോ​ണ്‍ മു​രി​ങ്ങ​മ​റ്റം കൊ​ടി​യേ​റ്റും തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യും നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്ന് ഫാ. ​ജോ​സ് ബേ​സി​ൽ പ്ലാ​ത്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ഉ​ണ്ണി​യ​പ്പം നേ​ർ​ച്ച​യും ന​ട​ത്തും. 26ന് ​രാ​വി​ലെ രാ​വി​ലെ 5.45 നും ​ഒ​ൻ​പ​തി​നും വി​ശു​ദ്ധ​കു​ർ​ബാ​ന, തു​ട​ർ​ന്ന് സി​സ്റ്റ​ർ ടെ​സി അ​ത്തി​ക്ക​ൽ എ​സ്എ​ച്ച് ന​യി​ക്കു​ന്ന ആ​രാ​ധ​ന. 12.30 ന് ​പാ​ൽ​ക്ക​ഞ്ഞി നേ​ർ​ച്ച​യും 4.30 ന് ​വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന- മോ​ണ്‍. ഫ്രാ​ൻ​സീ​സ് കീ​രം​പാ​റ. 27ന് ​രാ​വി​ലെ 5.45 നും 10.30 ​നും വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് 11.30 മു​ത​ൽ ര​ശ്മി കി​രീ​ടം എ​ഴു​ന്ന​ള്ളി​ക്കാ​നു​ള്ള​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു. വൈ​കു​ന്നേ​രം 4.30 ന് ​തി​രു​നാ​ൾ​കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും - ഫാ. ​തോ​മ​സ് വേ​ലി​ക്ക​ക​ത്ത് വി​സി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ജോ​ണ്‍ ക​ക്കു​ഴി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു ക​ള​പ്പു​ര​യി​ൽ, റോ​ബ​ർ​ട്ട് വ​ണ്ട​നാ​ത്ത്, ലം​ബൈ വ​ട്ട​ക്കു​ഴി, പോ​ൾ വ​ട്ട​ക്കു​ടി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.