ട​വ​ർ റൂ​മി​ൽനി​ന്നു ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യി
Saturday, October 19, 2019 10:41 PM IST
മൂ​ല​മ​റ്റം: കു​രു​തി​ക്ക​ള​ത്തെ ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ റൂ​മി​ൽ നി​ന്നും ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ഇ​വി​ടെ നി​ന്നും 20 ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. 48 ബാ​റ്റ​റി​ക​ളാ​യി​രു​ന്നു ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. കു​രു​തി​ക്ക​ള​ത്തു​ള്ള ട​വ​റി​നു സ​മീ​പ​മു​ള്ള മു​റി​യി​ലാ​യി​രു​ന്നു ബാ​റ്റ​റി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഈ ​മു​റി പൂ​ട്ടി​യി​രു​ന്നി​ല്ല. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് സൂ​ക്ഷി​ച്ചി​രു​ന്ന ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. 10,000 രൂ​പ ന​ഷ്ടം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ചാ​ർ​ജ് ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കു​ള​മാ​വ് എ​സ്ഐ ടി.​എ​സ്.​നാ​സ​ർ പ​റ​ഞ്ഞു.