ശി​ശു​ദി​ന വ​ർ​ണോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ
Saturday, October 19, 2019 10:45 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ശി​ശു​ദി​ന വ​ർ​ണോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴ​ത്തോ​പ്പ് തേ​ജ​സ് ഹാ​ളി​ൽ ന​ഴ്സ​റി ക​ലോ​ത്സ​വം ന​ട​ത്തി. ഡോ. ​റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ആ​റു വേ​ദി​ക​ളി​ലാ​യി 15 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.

എ​ൽ​പി വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ കാ​ൽ​വ​രി എ​ൽ​പി സ്കൂ​ളി​ലെ അ​നു മ​രി​യ ബി​ജു​വി​നെ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​ര​വി​ജ​യി​ക​ളി​ൽ എ ​ഗ്രേ​ഡു​ള്ള​വ​രെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​പ്പി​ക്കും.