സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണം: പ്ര​ഫ. എം.​ജെ.​ ജേ​ക്ക​ബ്
Monday, October 21, 2019 10:45 PM IST
തൊ​ടു​പു​ഴ : ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ഇ​തി​ന് ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നോ​ട് മു​ഖം തി​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ജ​ന​രോ​ഷം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് ജി​ല്ല​യി​ലെ മ​ന്ത്രി​ക്ക് എ​ത്ര​നാ​ൾ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​മെ​ന്നും ജേ​ക്ക​ബ് ചോ​ദി​ച്ചു. 1964ലെ​യും 1993ലെ​യും ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യി ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു പ​ക​രം ജ​ന​രോ​ഷ​ത്തെ ത​ള​ർ​ത്താ​നു​ള്ള ചെ​പ്പ​ടി വി​ദ്യ മാ​ത്ര​മാ​ണ് ഓ​ഗ​സ്റ്റ്14 ലെ ​ഭേ​ദ​ഗ​തി ഉ​ത്ത​ര​വെ​ന്നും ജേ​ക്ക​ബ് പ​റ​ഞ്ഞു. 1964 ലെ ​ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ മ​റ്റു ജി​ല്ല​ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. ഈ ​വി​ഷ​യം എ​ല്ലാ എം​എ​ൽ​എ മാ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്തി നി​യ​മ​നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്.

ഇ​തി​ന് മു​ൻ​കൈ എ​ടു​ക്കേ​ണ്ട​ത് ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി ത​ന്നെ​യാ​ണെ​ന്നും ജേ​ക്ക​ബ് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് സ​ർ​വ ക​ക്ഷി യോ​ഗം ചേ​ർ​ന്ന പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ആ​രം​ഭി​ച്ചി​ട്ടു​ള്ള സ​മ​രം സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ലേ​യ്ക്കു വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.