ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന സ​ർ​ക്കാ​രി​ന് നി​ല​നി​ൽ​പ്പില്ല: മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ
Monday, October 21, 2019 10:45 PM IST
ക​ട്ട​പ്പ​ന: ക​ർ​ഷ​ക​രേ​യും കാ​ർ​ഷി​ക മേ​ഖ​ല​യേ​യും ദ്രോ​ഹി​ച്ച് ഒ​രു സ​ർ​ക്കാ​രി​നും അ​ധി​ക​നാ​ൾ മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ലെ​ന്ന് മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ. ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ഗ​സ്റ്റ് 22-ന് ​ഇ​റ​ക്കി​യ ഉ​ത്ത​ര​വും അ​തി​നു പി​ന്നീ​ട് കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​യും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ മ​ര​ണ​വാ​റ​ണ്ടു​ക​ളാ​ണ്. വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ അ​നു​വ​ദി​ക്കാ​തെ ഒ​രു സ​മൂ​ഹ​ത്തി​നും മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ല. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​ങ്ങ​ൾ കൂ​ടു​ത​ൽ തീ​വ്ര​മാ​കു​മെ​ന്നും മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ മു​ന്ന​റി​യി​പ്പു​ന​ല്കി.

കാ​ർ​ഷി​ക മേ​ഖ​ല​യും ടൂ​റി​സ്റ്റ് മേ​ഖ​ല​യും ര​ണ്ടാ​യി കാ​ണ​ണ​മെ​ന്നും ടൂ​റി​സ്റ്റ് മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​തി​ന്‍റെ​ പേ​രി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം ഒ​ന്നി​ച്ചു​നി​ന്ന് ചെ​റു​ക്കു​മെ​ന്നും മു​ഖ്യപ്രഭാഷണം ന​ട​ത്തി​യ മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌ട്രീയ നേ​തൃ​ത്വ​വും വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി പ​രി​ഹാ​ര​ത്തി​നാ​യി ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മി​തി ര​ക്ഷാ​ധി​കാ​രി ആ​ർ. മ​ണി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, സി.​കെ. മോ​ഹ​ന​ൻ, കെ.​കെ. ദേ​വ​സ്യ, കേ​ര​ള വ്യാ​പാ​രി വ്യ​വസായി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ഫാ. ​മാ​ത്യു ത​റ​മു​ട്ടം, ഫാ. ​തോ​മ​സ് നെ​ച്ചു​കാ​ട്ട്, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി ജോ​സ്, ഹൈ​റേ​ഞ്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പി, സി​ജോ ഇ​ല​ന്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സാ​ബു പ്ലാ​ത്തോ​ട്ടാ​നി, ഷാ​ജി പ​ള്ളി​വാ​തു​ക്ക​ൽ, ര​മ​ണ​ൻ പ​ട​ന്ന​യി​ൽ, സ​ണ്ണി വെ​ട്ടൂ​ണി, ജോ​ർ​ജ് വ​ട്ട​പ്പാ​റ, മാ​ത്യു കു​ഞ്ച​റ​ക്കാ​ട്ട്, ഷാ​ജ​ൻ പാ​റ​ത്തോ​ട്, ടോ​മി കു​ന്നേ​ൽ, ബെ​ന്നി കു​ര്യ​ൻ, ജോ​യി തൊ​ട്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ ന​ല്കി.