ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റു​ന്നു
Monday, October 21, 2019 10:47 PM IST
ചെ​റു​തോ​ണി: ഓ​ഫീ​സ​റി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റു​ന്നു. ജി​ല്ല​യി​ലെ ക്ഷേ​മ​നി​ധി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ടി​യം​പാ​ടാ​ണ്. ആ​ലു​വ​യി​ലു​ള്ള ഓ​ഫീ​സ​ർ​ക്കാ​ണ് ജി​ല്ലാ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല.

താ​ൽ​ക്കാ​ലി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന ഓ​ഫീ​സ​ർ ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം വ​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​ര​മാ​യി ഓ​ഫീ​സ​റി​ല്ലാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​മൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഇ​ടു​ക്കി​യി​ലെ 66 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു​ള്ള അ​പേ​ക്ഷ​ക​ൾ, ക്ഷേ​മ​നി​ധി പെ​ൻ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​തും കൊ​ടു​ക്കു​ന്ന​തു​മെ​ല്ലാം ഇ​വി​ടെ​നി​ന്നാ​ണ്. കൃ​ത്യ​മാ​യി വി​ഹി​ത​മ​ട​ച്ച് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പേ​ർ കി​ട്ടാ​നു​ള്ള പ​ണ​ത്തി​നാ​യി ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

2010 മു​ത​ലു​ള്ള പ​ണം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ണ്ട്. 2013 വ​രെ​യു​ള്ള തു​ക ഓ​ഫീ​സി​ൽ വ​ന്നി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ സ്ഥി​ര​മാ​യി ഓ​ഫീ​സ​റി​ല്ലാ​ത്ത​തി​നാ​ൽ വി​ത​ര​ണം​ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ബാ​ക്കി​യു​ള്ള ആ​റു​വ​ർ​ഷ​ത്തെ തു​ക സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ വി​ത​ര​ണം​ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഒ​രു​വ​ർ​ഷം 60 രൂ​പ​വീ​തം അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് 60 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് അ​ട​ച്ച​തു​ക ഉ​ൾ​പ്പെ​ടെ പ്ര​തി​മാ​സം 625 രൂ​പ​വീ​തം ക​ണ​ക്കാ​ക്കി തി​രി​ച്ചു​ന​ൽ​ക​ണം. ഈ ​ക​ണ​ക്ക​നു​സ​രി​ച്ച് 8000 രൂ​പ​മു​ത​ൽ 12000 രൂ​പ​വ​രെ കി​ട്ടാ​നു​ള്ള ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ണ്ട്. ഈ ​തു​ക കി​ട്ടു​ന്ന​തി​നു​വേ​ണ്ടി വ​ർ​ഷ​ങ്ങ​ളാ​യി ക്ഷേ​മ​നി​ധി ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് വ​യോ​ജ​ന​ങ്ങ​ൾ.