ആം​ബു​ല​ൻ​സ് ക​ന്പ​നി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്
Monday, October 21, 2019 10:47 PM IST
പീ​രു​മേ​ട്: പീ​രു​മേ​ട് താ​ലൂക്ക് ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സ് ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. പീ​രു​മേ​ട് താ​ലു​ക്ക് ആ​ശു​പ​ത്രി​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ ആം​ബു​ല​ൻ​സ് ഗ​താ​ഗ​ത യോ​ഗ്യ​മാ​യി​രു​ന്നി​ല്ല. ബ്രേ​ക്ക് ത​ക​രാ​ർ കാ​ര​ണം രോ​ഗി​ക​ളു​മാ​യു​ള്ള യാ​ത്ര​ക​ൾ പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ടി​രു​ന്നു.

കോ​ട്ട​യ​ത്തു​ള്ള ക​ന്പ​നി വ​ർ​ക്ക്ഷോ​പ്പി​ൽ എ​ത്തി​ച്ച് പ​ല​ത​വ​ണ പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. ഏ​ഴു​മാ​സം​മു​ൻ​പ് ക​ന്പ​നി അ​ധി​കൃ​ത​രെ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ക്കു​ക​യും വാ​ഹ​നം തി​രി​കെ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തി​രു​ന്നു. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വാ​ഹ​നം തി​രി​കെ ന​ൽ​കാ​മെ​ന്നാ​ണ് ക​ന്പ​നി അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചി​രു​ന്ന​ത്. ത​ക​രാ​റി​ലാ​യ വാ​ഹ​ന​ത്തി​നു​പ​ക​രം പു​തി​യ വാ​ഹ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. 17 ല​ക്ഷം രൂ​പ​യ്ക്കു വാ​ങ്ങി​യ ആം​ബു​ല​ൻ​സ് അ​ഞ്ചു​മാ​സ​മേ ഓ​ടി​യി​ട്ടു​ള്ളൂ.