പ​ണം തി​രി​മ​റി: പെട്രോൾ പ​ന്പ് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ
Monday, October 21, 2019 10:50 PM IST
കു​മ​ളി: പെട്രോൾ പ​ന്പി​ൽ​നി​ന്നും അ​ഞ്ച​ര ല​ക്ഷം രൂ​പ തി​രി​മ​റി ന​ട​ത്തി​യ കേ​സി​ൽ മാ​നേ​ജ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ഭാ​ര​ത് പെ​ട്രോ​ളി​യം ക​ന്പ​നി​യു​ടെ കു​മ​ളി ചെ​ളി​മ​ട​യി​ലെ പ​ന്പി​ൽ മാ​നേ​ജ​രാ​യി​രു​ന്ന ടി.​കെ. സ​ത്യ​ൻ (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു​വ​ർ​ഷം മു​ൻ​പ് പ​ണാ​പ​ഹ​ര​ണം ന​ട​ത്തി​യ​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. പ​ന്പ് ഉ​ട​മ കെ.​എം. ജോ​സ​ഫി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ട്ട​പ്പ​ള്ള​ത്തെ വീ​ട്ടി​ൽ​നി​ന്നും സ​ത്യ​നെ അ​റ​സ്റ്റു​ചെ​യ്ത​ത്. പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു​ചെ​യ്തു.