ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു
Tuesday, October 22, 2019 10:24 PM IST
അ​ടി​മാ​ലി: മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഓ​ട്ടോ​റി​ക്ഷാ​ഡ്രൈ​വ​റെ സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. ഇ​രു​ന്പു​പാ​ലം പ​ടി​ക്ക​പ്പ് സ്വ​ദേ​ശി ആ​സാ​ദാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് ആ​സാ​ദ് പ​റ​യു​ന്നു. മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു​സം​ഘം ആ​ളു​ക​ൾ ത​ന്നെ സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചെ​ന്നും ആ​സാ​ദ് പ​റ​യു​ന്നു. ആ​സാ​ദ് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ലാ​ണ്.