ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി
Tuesday, October 22, 2019 10:50 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്തു​ന​ൽ​കി.
റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഓ​ഗ​സ്റ്റ് 22-ലെ ​ഉ​ത്ത​ര​വും അ​തി​ന​നു​ബ​ന്ധ​മാ​യി ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വും ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്നു. ഭാ​വി​യി​ൽ പൊ​തു ആ​വ​ശ്യ​ത്തി​നോ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നോ യാ​തൊ​രു​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ഈ ​ഉ​ത്ത​ര​വ് ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തു​മൂ​ലം സം​ജാ​ത​മാ​കു​ന്ന​ത്. ഈ ​ഉ​ത്ത​ര​വു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച് രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ള​മാ​യി സ​മ​ര​രം​ഗ​ത്താ​ണ്. വി​വാ​ദ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ 14-നു ​പു​റ​ത്തി​റ​ക്കി​യ പു​തി​യ ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് കൂ​ടു​തൽ അ​വ്യ​ക്ത​ത​ക​ളി​ലേ​ക്കും നി​യ​മ​ക്കു​രു​ക്കി​ലേ​ക്കു​മാ​ണ് കൊ​ണ്ടു​ചെ​ന്നെ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ 1964-ലെ​യും 1993-ലെ​യും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി ഭേ​ദ​ഗ​തി ചെ​യ്യു​ക, റ​വ​ന്യു വ​കു​പ്പും അ​തി​നോ​ട​നു​ബ​ന്ധ​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വും പി​ൻ​വ​ലി​ക്കു​ക, ജി​ല്ല​യി​ൽ ഇ​പ്പോ​ൾ സം​ജാ​ത​മാ​യി​രി​ക്കു​ന്ന ഭൂ​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന് ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വ​ക​ക്ഷി​യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് ക​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്. ക​ഴി​ഞ്ഞ 12-ന് ​ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ മ​റ്റു സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ന്‍റെ പ​ക​ർ​പ്പും ക​ത്തി​നോ​ടൊ​പ്പം ന​ൽ​കി.