റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പ് നെ​ടു​ങ്ക​ണ്ട​ത്ത്
Tuesday, October 22, 2019 10:50 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ നെ​ടു​ങ്ക​ണ്ടം ജൂ​ഡോ അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ ഏ​ഴു സ​ബ് ജി​ല്ല​ക​ളി​ൽ​നി​ന്ന് വി​ജ​യി​ക​ളാ​യ നൂ​റോ​ളം പു​രു​ഷ - വ​നി​ത കാ​യി​ക​താ​ര​ങ്ങ​ളാ​ണ് റ​വ​ന്യൂ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ചാ​ന്പ്യ​ൻ​ഷി​പ്പ് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ ഗോ​പി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സു​ധീ​ർ ബാ​ബു, ആ​ർ​ഡി​എ​സ്ജി​എ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ അ​ടി​മാ​ലി, ജി​ല്ലാ സ്പോ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജു കെ. ​ദാ​സ്, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി കി​ഷോ​ർ ഗോ​പി​നാ​ഥ്, റെ​യ്സ​ണ്‍ പി. ​ജോ​സ​ഫ്, സൈ​ജു ചെ​റി​യാ​ൻ, ലി​സി ടി. ​കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ഈ ​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നും വി​ജ​യി​ക്കു​ന്ന​വ​ർ ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ടു​ക്കി​യെ പ്ര​തി​നി​ധീ​ക​രി​ക്കും.