നടുക്കല്ലും ന​ന്ന​ങ്ങാ​ടി​യു​മാ​യി ക​രി​മ​ണ്ണൂ​ർ സ്കൂ​ൾ
Tuesday, October 22, 2019 10:51 PM IST
ക​രി​മ​ണ്ണൂ​ർ: ന​ന്ന​ങ്ങാ​ടി, കു​ട​ക്ക​ല്ല്, നാ​ട്ടു​ക​ല്ല്, മു​നി​യ​റ​ക​ൾ, വി​വി​ധ​യി​നം ക​ല്ല​റ​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ച ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ലെ ബ്ല​സി ബി​ജു, ജോ​വാ​ന വി​ൽ​സ​ണ്‍ എ​ന്നി​വ​ർ കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.
പൗ​രാ​ണി​ക സം​സ്കാ​ര​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ളി​ലേ​ക്ക് വെ​ളി​ച്ചം​വീ​ശു​ന്ന ഹൈ​സ്കൂ​ൾ വി​ഭാ​ഗം സ്റ്റി​ൽ മോ​ഡ​ലാ​ണ് ഇ​വ​ർ ഒ​രു​ക്കി​യ​ത്.
മ​റ​യൂ​രി​ലും മ​റ്റും ന​ട​ന്ന ഉ​ത് ഖ​ന​ന​ത്തി​ൽ നി​ര​വ​ധി ന​ന്ന​ങ്ങാ​ടി​ക​ളും കു​ട​ക്ക​ല്ലു​ക​ളും മു​നി​യ​റ​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു.
മ​ണ്‍​മ​റ​ഞ്ഞു​പോ​യ ശി​ലാ​യു​ഗ കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പു​ന​ര​വ​ത​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ മേ​ള വീ​ക്ഷി​ക്കാ​നെ​ത്തി​യ കാ​ണി​ക​ളു​ടെ പ്ര​ശം​സ നേ​ടി, സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും പ്രോ​ത്സാ​ഹ​ന​വും പ്ര​ചോ​ദ​ന​വു​മാ​ണ് ഈ ​മോ​ഡ​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.