ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ ഇ​ന്ന് ക​ട​ക​ള​ട​ച്ച് സ​മ​രം ന​ട​ത്തും
Tuesday, October 22, 2019 10:52 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഭൂ​മി​സം​ബ​ന്ധ​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യ വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ജി​ല്ല​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ച് ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തും. സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ജി​ല്ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം. വീ​ടു​ക​ള​ല്ലാ​ത്ത മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ത് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.
1964ലെ ​ഭൂ​മി​പ​തി​വ് നി​യ​മ​ത്തി​ലെ 4-ാം ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് ഉ​ത്ത​ര​വു​ണ്ടാ​ക​ണ​മെ​ന്നാ​ണ് സ​മി​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.