സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Tuesday, October 22, 2019 10:52 PM IST
കുടയത്തൂർ: സ​ർ​ക്കാ​ർ ഹോ​മി​യോ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റും യോ​ഗ പ​രി​ശീ​ല​നവും ന​ട​ത്തും.
27ന് ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ കു​ട​യ​ത്തൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പാ​രി​ഷ് ഹാ​ളി​ലാണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കുടയ​ത്തൂ​ർ എ​കെ​സി​സി യൂ​ണി​റ്റി​ന്‍റെ​ സഹകരണത്തോടെയാണ് കൊ​ള​സ്ട്രോ​ൾ, പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം, അ​മി​ത​വ​ണ്ണം എ​ന്നി​വ​യ്ക്കു​ള്ള പ​രി​ശോ​ധ​ന​യും ലാ​ബ് ടെ​സ്റ്റ്, മ​രു​ന്ന് വി​ത​ര​ണം എന്നിവ ന​ട​ത്തുന്നത്.
ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി നേ​ടു​ന്ന​തി​നു​ള്ള യോ​ഗ പ​രി​ശീ​ല​ന ക്ലാ​സി​ന് ഡോ. ​ര​ഞ്ജി​നി രാ​ജ,് ഡോ. ​സ്മി​ത മേ​നോ​ൻ, ഡോ​. ധ​ന്യ മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​തോ​മ​സ് ബ്രാ​ഹ്മ​ണ വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പാ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഫോ​ണ്‍: 9497 7949 45.