പ്ര​തി​ഷേ​ധ​ത്തി​നു മു​ന്നി​ൽ പ​ഞ്ചാ​യ​ത്ത് വ​ഴ​ങ്ങി; ഫാ​ക്ട​റി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു
Tuesday, October 22, 2019 10:52 PM IST
പ​ന്നി​മ​റ്റം: പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് എം​ഡി​എ​ഫ് പാ​ർ​ട്ടി​ക്ക​ൾ ബോ​ർ​ഡ് ക​ന്പ​നി​യ്ക്ക് അ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്കം വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഉ​പേ​ക്ഷി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ ഇ​ളം​ദേ​ശ​ത്ത് ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച അ​നു​മ​തി യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ​യും സ​മാ​ന മ​ന​സ്ക്ക​രാ​യ ഭ​ര​ണ​പ​ക്ഷ മെം​ബ​ർ​മാ​രു​ടെ​യും ശ​ക്ത​മാ​യ എ​തി​ർ്പ്പി​നെ തു​ട​ർ​ന്നാ​ണ് നി​ര​സി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.
ക​ന്പ​നി​യ്ക്കാ​വ​ശ്യ​മാ​യ പ​ശ നി​ർ​മ്മാ​ണം, പ​ശ സം​ഭ​ര​ണ ടാ​ങ്കു​ക​ൾ എ​ന്നി​വ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ന്പാ​കെ അം​ഗ​ങ്ങ​ൾ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ക​ന്പ​നി ഇ​ളം​ദേ​ശ​ത്ത് സ്ഥ​ലം വാ​ങ്ങി​യ കാ​ലം മു​ത​ൽ യു​ഡി​എ​ഫ്, ബി​ജെ​പി പാ​ർ​ട്ടി​ക​ൾ നി​ര​ന്ത​രം ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. ഫാ​ക്ട​റി​ക്കാ​വ​ശ്യ​മു​ള്ള പ​ശ നി​ർ​മ്മി​ക്കു​ന്ന​ത് മീ​തൈ​ൽ ഫോ​ർ​മാ​ഡി​ഹൈ​ഡ് എ​ന്ന മാ​ര​ക രാ​സ​വ​സ്തു ചേ​ർ​ത്താ​ണ്. ഈ ​രാ​സ വ​സ്തു ശ്വാ​സ​കോ​ശ, ആ​മാ​ശ​യ, ത്വ​ക് കാ​ൻ​സ​ർ ,ആ​സ്മ അ​ട​ക്ക​മു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഭൂ​രി​പ​ക്ഷം മെം​ബ​ർ​മാ​രും അ​വ​ത​രി​പ്പി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ​യും നി​ല​പാ​ടു​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ട​ത്തു​ന്ന സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി എം​ഡി​എ​ഫ് പാ​ർ​ട്ടി ക്ക​ൾ ഫാ​ക്ട​റി​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തി​ന് നി​ർ​ബ​ന്ധി​ത​മാ​യി തീ​രു​ക​യാ​യി​രു​ന്നു.​പ​ഞ്ചാ​യ​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ അ​പേ​ക്ഷ ന​ല്കി നാ​ളു​ക​ളാ​യി​ട്ടും പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക​മ്മി​റ്റി​ക​ൾ മാ​റ്റി വ​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​തെ ക​ന്പ​നി ഉ​ട​മ​യ്ക്ക് നി​യ​മ​പ​ര​മാ​യ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ വ​ഴി അ​നു​മ​തി നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്കാ​നു​ള്ള ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​മാ​ണ് ഇ​തോ​ടെ പ​രാ​ജ​യ​പ്പെ​ട്ട​ത്. സി​പി​എം ഒ​ഴി​ച്ചു​ള്ള എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും എ​തി​ർ​ത്തി​ട്ടും അ​നു​മ​തി ന​ല്കാ​നു​ള്ള നീ​ക്ക​മാ​ണ് ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ, പൊ​തു​ജ​ന സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട​ത്. പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യി​ൽ യു​ഡി​എ​ഫി​ന്‍റെ അ​ഞ്ചും ബി​ജെ​പി​യി​ലെ ര​ണ്ടും ഭ​ര​ണ​മു​ന്ന​ണി​യി​ലെ ര​ണ്ടും അം​ഗ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.