അമിത വൈ​ദ്യു​തി പ്ര​വാ​ഹ​ത്തി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു
Wednesday, October 23, 2019 10:38 PM IST
നെ​ടു​ങ്ക​ണ്ടം: വ​ട്ട​പ്പാ​റ​യ്ക്കു​സ​മീ​പം വൈ​ദ്യു​തി ലൈ​നു​ക​ൾ കൂ​ട്ടി​മു​ട്ടി വീ​ടു​ക​ളി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ലൈ​നു​ക​ളാ​ണ് കൂ​ട്ടി​മു​ട്ടി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് മ​ണി​ക്കു​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30-നാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ലെ വൈ​ദ്യു​ത മീ​റ്റ​റും മോ​ട്ട​റും ക​ത്തി​ന​ശി​ച്ചു. കെ ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പു​തി​യ മീ​റ്റ​ർ സ്ഥാ​പി​ച്ചു​ന​ൽ​കി. ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​പ്പോ​ൾ സ​മീ​പ​ത്തെ മ​ര​ക്ക​ന്പി​ൽ ത​ട്ടി​യ വൈ​ദ്യു​തി ലൈ​ൻ സ​മീ​പ​ത്തു​കൂ​ടി പു​തി​യ​താ​യി വ​ലി​ച്ച ലൈ​നു​ക​ളി​ൽ ത​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ പ്ര​ദേ​ശ​ത്തു​നി​ന്നും വ​ൻ പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ടി​രു​ന്നു. ലൈ​നു​ക​ൾ കൂ​ട്ടി​മു​ട്ടി​യ​തോ​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു.
സ​മീ​പ​കാ​ല​ത്ത് നെ​ടു​ങ്ക​ണ്ടം 66 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ​നി​ന്നും വ​ണ്ട​ൻ​മേ​ട് 33 കെ​വി സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​ലി​ച്ച വൈ​ദ്യു​തി ലൈ​നും ഇ​തേ പോ​സ്റ്റി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 11 കെ​വി ലൈ​നു​ക​ളും ത​മ്മി​ലു​ള്ള ദൂ​ര​പ​രി​ധി കു​റ​വാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. ഇ​തി​നു​പു​റ​മെ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള എ​ൽ​ടി ലൈ​നു​ക​ളും ക​ട​ന്നു​പോ​കു​ന്നു​ണ്ട്. മൂ​ന്നു ലൈ​നു​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ്. ഇ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.