താ​യ​ണ്ണ​ൻ​കു​ടി ക​ർ​ഷ​ക​ർ രാ​ജ്യ​ത്തി​ന്‍റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി
Wednesday, October 23, 2019 10:38 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ലെ താ​യ​ണ്ണ​ൻ ആ​ദി​വാ​സി കോ​ള​നി​യി​ലെ പാ​ര​ന്പ​ര്യ ക​ർ​ഷ​ക​ർ രാ​ജ്യ​ത്തി​ന്‍റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. പാ​ര​ന്പ​ര്യ കൃ​ഷി​രീ​തി​ക​ളും പ​ര​ന്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളും സം​ര​ക്ഷി​ച്ചു​വ​രു​ന്ന സ​മൂ​ഹ​ത്തി​ന് രാ​ജ്യം ന​ൽ​കു​ന്ന അം​ഗീ​കാ​ര​മാ​യ പ്ലാ​ന്‍റ് ജി​നോം സേ​വി​യ​ർ അ​വാ​ർ​ഡാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​ൽ​നി​ന്നും താ​യ​ണ്ണ​ൻ ആ​ദി​വാ​സി കൂ​ടി​യു​ടെ പ്ര​തി​നി​ധി​ക​ളും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രും​ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ത്. പ​ത്തു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.
ന്യൂ​ഡ​ൽ​ഹി പു​സാ​ർ കാ​ന്പ​സി​ൽ ന​ട​ന്ന അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​ൽ കൃ​ഷി സ​ഹ​മ​ന്ത്രി​മാ​രാ​യ പ​ര​ഷോ​ത്തം രു​പാ​ല, കൈ​ലാ​സ് ചൗ​ധ​രി, സെ​ക്ര​ട്ട​റി മാ​രാ​യ സ​ഞ്ജ​യ് അ​ഗ​ർ​വാ​ൾ, ത്രി​ലോ​ച​ൻ മോ​ഹ​പ​ത്ര എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​യി​രു​ന്നു. കേ​ര​ള സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ദേ​വേ​ന്ദ്ര സിം​ഗ്, താ​യ​ണ്ണ​ൻ കു​ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച കാ​ണി ച​ന്ദ്ര​ൻ, ഭാ​ര്യ കാ​ന്ത​മ്മ, വാ​സു​ദേ​വ​ൻ, രൂ​പ​മ്മ, ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം സോ​ഷ്യ​ൽ വ​ർ​ക്ക​ർ കെ. ​ധ​നു​ഷ്കോ​ടി, മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ആ​ർ. ല​ക്ഷ​മി, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സെ​ൽ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ സി.​ആ​ർ. എ​ൽ​സി എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.
ആ​ന, കാ​ട്ടു​പോ​ത്ത്, പു​ലി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളൂ​ള്ള കാ​ടി​നു​ന​ടു​വി​ൽ അ​തി​ജീ​വ​ന​ത്തി​നാ​യി ന​ട​ന്നു​വ​രു​ന്ന പാ​ര​ന്പ​ര്യ കൃ​ഷി കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡി​നാ​യി ശി​പാ​ർ​ശ ചെ​യ്ത​ത്.

താ​യ​ണ്ണ​ൻ കു​ടി​യി​ലെ
വി​ത്തി​ന​ങ്ങ​ൾ
രാ​ജ്യ ത​ല​സ്ഥാ​ന​ത്തി​നു കൗ​തു​ക​മാ​യി

മ​റ​യൂ​ർ: താ​യ​ണ്ണ​ൻ കു​ടി​യി​ൽ​നി​ന്നും പാ​ര​ന്പ​ര്യ കൃ​ഷി​ക്കു​ള്ള അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ സം​ഘം താ​യ​ണ്ണ​ൻ കു​ടി​യി​ലെ വി​ത്തി​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും അ​ന്യം​നി​ന്നു​പോ​യ​തും മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ൽ ഇ​പ്പോ​ഴും നി​ല​നി​ന്നു​പോ​രു​ന്ന​തു​മാ​യ വി​ത്തി​ന​ങ്ങ​ൾ ക​തി​രോ​ടെ​യാ​ണ് താ​യ​ണ്ണ​ൻ കു​ടി​ക്കാ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. കേ​ന്ദ്ര കൃ​ഷി മ​ന്ത്രി​യും സ​ഹ​മ​ന്ത്രി​മാ​രും പ്ര​ദ​ർ​ശ​നം കാ​ണു​ന്ന​തി​നാ​യി എ​ത്തി​യി​രു​ന്നു.
മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​തു​വാ​ർ വി​ള​യി​ച്ച​ത് പ​തി​ന​ഞ്ചോ​ളം ത​രം റാ​ഗി​ക​ളാ​യി​രു​ന്നു. പ​ച്ച​മു​ട്ടി, ക​രി​മു​ട്ടി, സി​രു​കേ​പ്പ, നീ​ല​ക്ക​ണ്ണി, ക​ന്പി​ളി, വി​ര​ലു​കൊ​ളു​ത്തി, പു​ത്ത​ല​സി, പൂ​വ​ൻ റാ​ഗി, പാ​ല​ക്കി​ണി, പൊ​ങ്ങ്, റൊ​ട്ടി, മീ​ങ്ക​ണ്ണി, ക​രിം​ക​ണ്ണി, തൊ​ങ്ങ​ൽ, മ​ട്ട​ക്കാ​വ. ആ​ദി​വാ​സി​ക​ളു​ടെ ത​ന​ത് പ​ച്ച​ക്ക​റി​യാ​യ ബീ​ൻ​സ്, അ​മ​ര, ചീ​ര, ചോ​ളം, മ​ത്ത​ൻ അ​ങ്ങ​നെ ഏ​റെ വി​ത്തി​ന​ങ്ങ​ളും ശേ​ഖ​രി​ച്ച് റാ​ഗി​യും തി​ന​യും ചാ​മ​യും വ​ര​കും വെ​ന്നി​ക്കി​ഴ​ങ്ങും നൂ​റാ​നും ച​ന്ദ​ന​കി​ഴ​ങ്ങും ക​വ​ല​യും ചീ​ര​ക​ളും എ​ല്ലാം ഡ​ൽ​ഹി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ചി​രു​ന്നു.