ആ​ർ​സി​ഇ​പി ക​രാ​റി​നെ​തി​രേ ക്ഷീ​ര​ക​ർ​ഷക മാ​ർ​ച്ചും ധ​ർ​ണ​യും
Wednesday, October 23, 2019 10:38 PM IST
ക​ട്ട​പ്പ​ന: ആ​ർ​സി​ഇ​പി ക​രാ​റി​ൽ (മേ​ഖ​ലാ സം​യോ​ജി​ത സാ​ന്പ​ത്തി​ക പ​ങ്കാ​ളി​ത്ത സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ) നി​ന്നും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പി​ൻ​മാ​റ​ണമെന്നാവ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ​യും ന​ട​ത്തി.
കേ​ര​ള​ത്തി​ലെ 14 ല​ക്ഷം ക്ഷീ​ര​ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ ക്ഷീ​ര​വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 54 ല​ക്ഷം ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​താ​ണ് ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ. അ​സി​യാ​ൻ, ഗാ​ട്ട് ക​രാ​റു​ക​ളു​ടെ പേ​രി​ൽ രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള മു​ഴു​വ​ൻ ഇ​റ​ക്കു​മ​തി​ക​ളു​ടേ​യും ദൂ​ഷ്യ​വ​ശ​വും ദു​രി​ത​വും അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ക​ർ​ഷ​ക​രാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്ത മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത് പ​റ​ഞ്ഞു.
അ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളെ​കൂ​ടാ​തെ ചൈ​ന, ന്യൂ​സി​ലാ​ൻ​ഡ്, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ 16 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും റ​ബ​റും കു​രു​മു​ള​കും പാ​ലും പാ​ൽ ഉ​ല്പ​ന്ന​ങ്ങ​ളും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യും നി​കു​തി​ര​ഹി​ത​മാ​യും ക​ച്ച​വ​ട താ​ല്പ​ര്യ​ത്തോ​ടെ ഇ​റ​ക്കു​മ​തി ന​ട​ത്തി​യാ​ൽ കാ​ർ​ഷി​ക​രാ​ജ്യ​മാ​യ ഇ​ന്ത്യ ഗു​രു​ത​ര​മാ​യ ഭ​വി​ഷ​ത്തു​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ചെ​റു​കി​ട ക്ഷീ​ര​ക​ർ​ഷ​ർ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ ​എ​സ്എം​എ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​യി അ​ന്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ട്ട​പ്പ​ന മി​നി​സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ടൗ​ണ്‍ ചു​റ്റി​ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു​ശേ​ഷം ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ എ​ത്തി. യോ​ഗ​ത്തി​ൽ ഏ​ബ്ര​ഹാം പ​ന്ത​മാ​ക്ക​ൽ, ടോ​മി തെ​ങ്ങു​പ​ള്ളി​ൽ, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ന​വം​ബ​ർ ഒ​ന്നി​ന് ക​രാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ പാ​ലും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യും. വി​പ​ണി​യി​ൽ പാ​ൽ വി​ല​കു​റ​യു​ക​യും ക്ഷീ​ര​ക​ർ​ഷ​ക​ർ ന​ൽ​കു​ന്ന പാ​ലി​ന് വി​ല​യി​ല്ലാ​താ​കു​ക​യും ചെ​യ്യും. വ്യാ​പാ​ര ക​രാ​റി​ന്‍റെ മ​റ​വി​ൽ ക​ച്ച​വ​ട ക​ണ്ണു​മാ​യി നി​ൽ​ക്കു​ന്ന കോ​ർ​പ​റേ​റ്റു​ക​ൾ ക്ഷീ​ര​മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും കീ​ഴ്പ്പെ​ടു​ത്തും. ആ​യി​ര​ക​ണ​ക്കി​ന് ക്ഷീ​ര​സം​ഘ​ങ്ങ​ളും മി​ൽ​മ​യും അ​ട​ച്ചു പൂ​ട്ടു​ന്ന​തോ​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യും പ​ട്ടി​ണി​യും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു​ന​ൽ​കി.