പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഇ​ര​ട്ട​ത്താ​പ്പ്: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Wednesday, October 23, 2019 10:41 PM IST
രാ​ജ​കു​മാ​രി: ജി​ല്ല​യെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന ഒ​ട്ടേ​റെ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണു​ള്ള​തെ​ന്ന് മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ് കെ. ​മാ​ണി) ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലും ക്യാ​പ്റ്റ​ൻ​മാ​രാ​യു​ള്ള ക​ർ​ഷ​ക സം​ര​ക്ഷ​ണ ജാ​ഥ​യു​ടെ ര​ണ്ടാം​ദി​ന സ​മാ​പ​ന​യോ​ഗം രാ​ജ​കു​മാ​രി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ടു​ക്കി​യി​ൽ പ​ട്ട​യ​ഭൂ​മി​യി​ൽ​പോ​ലും നി​ർ​മാ​ണം നി​രോ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ കാ​യ​ൽ നി​ക​ത്തി റി​സോ​ർ​ട്ട് നി​ർ​മി​ച്ച തോ​മ​സ് ചാ​ണ്ടി​യു​ടേ​യും കൈ​യേ​റ്റ ഭൂ​മി​യി​ൽ പാ​ർ​ക്ക് നി​ർ​മി​ച്ച പി.​വി. അ​ൻ​വ​റി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വ​ൻ​കി​ട കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യും കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ പെ​രു​വ​ഴി​യി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​രി​ന്േ‍​റ​ത്. കൈ​യേ​റ്റ​ക്കാ​രേ​യും കു​ടി​യേ​റ്റ​ക്കാ​രേ​യും ഒ​രേ ത​ട്ടി​ൽ കാ​ണു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​ഫ.​കെ.​ഐ. ആ​ന്‍റ​ണി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, കെ.​എ​ൻ. മു​ര​ളി, ടി.​പി മ​ൽ​ക്ക, ഷി​ജോ ത​ട​ത്തി​ൽ, ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, ജി​ൻ​സ​ൻ പൗ​വ​ത്ത്, ജ​യിം​സ് മ്ലാ​ക്കു​ഴി, സി​ജോ ന​ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബാ​ബു ക​ക്കു​ഴി, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ൻ വ​ർ​ക്കി, രാ​ജ​കു​മാ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​റ്റു​പു​റ​ത്ത്, ജോ​യി കി​ഴ​ക്കേ​പ​റ​ന്പി​ൽ, പീ​റ്റ​ർ അ​ങ്ങാ​ടി​യ​ത്ത്, അ​ജേ​ഷ് മു​ക​ളേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ജാ​ഥ​യു​ടെ മൂ​ന്നാം​ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കൊ​ന്ന​ത്ത​ടി​യി​ലെ പാ​റ​ത്തോ​ട്ടി​ൽ ആ​രം​ഭി​ക്കു​ന്ന ജാ​ഥ അ​ല​ക്സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം കാ​ഞ്ചി​യാ​റി​ൽ സ​മാ​പി​ക്കും.
ക​ർ​ഷ​ക സം​ര​ക്ഷ​ണ ജാ​ഥ​യു​ടെ സ​മാ​പ​നം നാ​ളെ നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കും.